Gulf

മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിസാനില്‍ മരിച്ചു

മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിസാനില്‍ മരിച്ചു
X

ജിസാന്‍: മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിസാനില്‍ മരിച്ചു. എആര്‍ നഗര്‍ ഇരുമ്പംചോല സ്വദേശി ചോലക്കല്‍ അബ്ദുന്നാസര്‍ (52) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് താമസസ്ഥലത്തുവച്ച് ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു. ജിസാനിനടുത്ത് ആദാഇയില്‍ ഒരു ഷോപ്പില്‍ ജോലിചെയ്തുവരികയായിരുന്നു.

മയ്യിത്ത് സബിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പിതാവ്: ബീരാന്‍. മാതാവ്: ബിരിയുമ്മ. ഭാര്യ: ഹാജറ. മക്കള്‍: ലബീബ, ലുബ്‌ന, ലാസിം, ലമീഹ്, ലുതൈഫ്. മരണാന്തര നടപടിക്രമങ്ങള്‍ കെഎംസിസി നേതാവ് ഹാരിസ് കല്ലായിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

Next Story

RELATED STORIES

Share it