Gulf

കേരളത്തിലെ ഫ്രഷ് മല്‍സ്യങ്ങള്‍ 24 മണിക്കൂറിനകം യുഎഇയിലെ അടുക്കളയില്‍

കേരളത്തിലെ ഫ്രഷ് മല്‍സ്യങ്ങള്‍ 24 മണിക്കൂറിനകം യുഎഇയിലെ അടുക്കളയില്‍
X

ദുബയ്: നാട്ടിലെ കടലില്‍ നിന്നും പിടിക്കുന്ന 600 ഇനങ്ങളില്‍ പെട്ട ഫ്രഷ് മല്‍സ്യങ്ങളും ഇറച്ചിയും 24 മണിക്കൂറിനകം യുഎഇയിലെ അടുക്കളയിലെത്തിക്കുന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന് തുടക്കം കുറിച്ചു. എടപ്പാള്‍ സ്വദേശിയായ ഷാന്‍ കടവിലാണ് 'ഫ്രെഷ്റ്റുഹോം' എന്ന ആപ് വഴി യുഎഇയിലും സൗദിയിലും വില്‍പ്പനക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഒരു രാസ പദാര്‍ത്ഥങ്ങളും കലര്‍ത്താതെ വില്‍പ്പന നടത്തുന്ന ഈ സ്ഥാപനത്തിന് 10 ലക്ഷം ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്. യുഎഇയില്‍ 5 ഇ ഗ്രോസറികളാണ് വിതരണത്തിനായി സ്ഥാപിച്ചിരിക്കുന്നത്. ഗള്‍ഫില്‍ മാത്രം ആയിരം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുന്നതിനായി 500 ലക്ഷം ദിര്‍ഹമാണ് ഇതിനായി നിക്ഷേപിക്കുന്നത്. വില്‍പ്പനക്കായി 1000 ടണ്‍ സ്ഥാപനം നേരിട്ട് മല്‍സ്യ കൃഷി നടത്തുന്നുണ്ടെന്ന് ഷാനു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ ബംഗ്ലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ 2000 പേര്‍ ജോലി ചെയ്യുന്നുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ഗള്‍ഫിലെ സഹകരണ സ്ഥാപനമായ വെന്റ്വര്‍ ക്രെസന്റ് എന്റര്‍പ്രൈസസിന്റെ ഡയറക്ടര്‍ തുഷാര്‍ സംഘ്‌വി, ഫുഡ് ടെക്‌നോളജിസ്റ്റ് വനേസ, ബദര്‍ ജാഫര്‍ എന്നിവരും സംബന്ധിച്ചു.

Next Story

RELATED STORIES

Share it