Gulf

സിഎഎ നടപ്പിലാക്കുമെന്ന അമിത്ഷായുടെ പ്രസ്താവന മതേതരത്വത്തോടുള്ള ഭീഷണി: ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ഖസീം

രാജ്യത്ത് ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യം വെച്ച് കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന പൗരത്വ ഭേദഗതി ബില്ലുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോവുകായാണെങ്കില്‍ അതിനെ നിയമപരമായും ജനകീയമായും ചെറുത്ത് തോല്‍പ്പിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ മുന്നോട്ട് വരണമെന്നും സോഷ്യല്‍ ഫോറം അഭിപ്രായപ്പെട്ടു

സിഎഎ നടപ്പിലാക്കുമെന്ന അമിത്ഷായുടെ പ്രസ്താവന മതേതരത്വത്തോടുള്ള ഭീഷണി: ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ഖസീം
X

അല്‍ഖസീം: കൊവിഡ് ഭീതി ഒഴിഞ്ഞാല്‍ പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കുമെന്ന അമിത്ഷായുടെ പ്രസ്താവന മതേതരത്വത്തോടുള്ള വെല്ലുവിളിയും ഭീഷണിയുമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ഖസീം. രാജ്യത്ത് ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യം വെച്ച് കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന പൗരത്വ ഭേദഗതി ബില്ലുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോവുകായാണെങ്കില്‍ അതിനെ നിയമപരമായും ജനകീയമായും ചെറുത്ത് തോല്‍പ്പിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ മുന്നോട്ട് വരണമെന്നും സോഷ്യല്‍ ഫോറം അഭിപ്രായപ്പെട്ടു

കൊവിഡ് പശ്ചാത്തലത്തിലുള്ള അമിത് ഷായുടെ പ്രസ്താവന കൊവിഡിനേക്കാള്‍ അപകടകരമായ മറ്റൊരു വൈറസിനെ കൂടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. രാജ്യത്തിന് സ്വാതന്ത്യം നേടിയെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചവരും വിഭജനശേഷം ഇന്ത്യയെ മാതൃരാജ്യമായി തിരഞ്ഞെടുത്ത് ഇന്ത്യയില്‍ താമസിക്കാന്‍ തീരുമാനിച്ചവരുടെ പിന്‍ഗാമികളുമായ ഒരു ജന വിഭാഗത്തെ സിഎഎ നടപ്പിലാക്കി അന്യവല്‍ക്കരിച്ച് ആട്ടിയോടിക്കാമെന്നത് വ്യാമോഹം മാത്രമാണ്.

പൗരത്വം ജന്മാവകാശവും അത് ആരുടെ മുന്നിലും അടിയറവ് വെക്കാന്‍ തയ്യാറല്ലെന്നും ശക്തമായ ബഹുജന പ്രക്ഷോഭങ്ങളിലൂടെ ചെറുത്ത് തോല്‍പ്പിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ഒന്നിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ ഫോറം ബ്ലോക് പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ ഉപ്പള അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുനീര്‍ കൊല്ലം വൈസ് പ്രസിഡന്റ് സിദ്ദീഖ് കൊല്ലം സംസാരിച്ചു.

Next Story

RELATED STORIES

Share it