- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
3,000 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ കവിതകള്‍ അടങ്ങിയ പുസ്തകത്തിന്റെ അറബി പതിപ്പ് പ്രകാശനം ചെയ്തു
കാശ്മീരി, ബംഗാളി, തമിഴ്, ഉര്‍ദു എന്നിവയുള്‍പ്പെടെ 28 ഭാഷകളിലായുള്ള കവിതകളുടെ സമാഹാരമായ '100 മഹത്തായ ഇന്ത്യന്‍ കവിതകള്‍' ആണ് പ്രകാശനം ചെയ്തത്
ഷാര്‍ജ: 3,000 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ കവിതകള്‍ അടങ്ങിയ പുസ്തകത്തിന്റെ അറബി പതിപ്പ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് (എസ്‌ഐബിഎഫ്) നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. കാശ്മീരി, ബംഗാളി, തമിഴ്, ഉര്‍ദു എന്നിവയുള്‍പ്പെടെ 28 ഭാഷകളിലായുള്ള കവിതകളുടെ സമാഹാരമായ '100 മഹത്തായ ഇന്ത്യന്‍ കവിതകള്‍' ആണ് പ്രകാശനം ചെയ്തത്.മിര്‍സ ഗാലിബ്, ഫിറാഖ് ഗോരഖ്പുരി തുടങ്ങിയ ഇതിഹാസ ഇന്ത്യന്‍ കവികളുടെ കൃതികളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
'പുസ്തകത്തിലെ ചില കവിതകള്‍ക്ക് 3,000 വര്‍ഷത്തോളം പഴക്കമുണ്ട്' എന്ന് 2018ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകം എഡിറ്റ് ചെയ്ത മഡഗാസ്‌കറിലെ ഇന്ത്യന്‍ അംബാസഡര്‍ അഭയ് കുമാര്‍ പറഞ്ഞു. തുടര്‍ന്ന് ഇത് പോര്‍ച്ചുഗീസ്, ഇറ്റാലിയന്‍, സ്പാനിഷ്, മലഗാസി, ഫ്രഞ്ച്, ഐറിഷ്, നേപ്പാളീസ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്തിരുന്നു.
അറബ് ലോകത്തെ ദശലക്ഷക്കണക്കിന് വായനക്കാരിലേക്ക് ഇന്ത്യന്‍ കവിതയെ എത്തിക്കാന്‍ ഇത് സഹായിക്കും. ഇത് തനിക്ക് മാത്രമല്ല ജീവിച്ചിരിക്കുന്നതും മരിച്ചവരുമായ എല്ലാ ഇന്ത്യന്‍ കവികള്‍ക്കും അഭിമാനത്തിന്റെ മഹത്തായ നിമിഷമാണിതെന്നും ഒരു വീഡിയോ സന്ദേശത്തില്‍ കുമാര്‍ പറഞ്ഞു.
ഷാര്‍ജ എമിറേറ്റിലെ എക്‌സ്‌പോ സെന്ററിലെ ഇന്റലക്ച്വല്‍ ഹാളില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആണ് ചടങ്ങ് സംഘടിപ്പിച്ചത്.
RELATED STORIES
തടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന് വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില് ചികില്സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില് നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്സ...
22 Dec 2024 6:52 AM GMT