Gulf

ഗസയിലെ വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്ത് ബഹ്‌റയ്ന്‍

ഗസയിലെ വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്ത് ബഹ്‌റയ്ന്‍
X

മനാമ: ഗസ മുനമ്പിലെ ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള വെടിനിര്‍ത്തലിനെ ബഹ്‌റയ്ന്‍ സ്വാഗതം ചെയ്തു. ഗസ മുനമ്പിലെ സൈനിക നീക്കങ്ങള്‍ അവസാനിപ്പിക്കുന്നതിനായി ഇരുപാര്‍ട്ടികളും തമ്മില്‍ ഈജിപ്ത് നടത്തിയ ദീര്‍ഘകാല ചര്‍ച്ചകളുടെ വിജയമാണ് പുതിയ വെടിനിര്‍ത്തല്‍ പ്രഖ്യാപനം. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനികപ്രവര്‍ത്തനങ്ങള്‍ തടയാനുള്ള സംയുക്ത അന്താരാഷ്ട്രശ്രമങ്ങളെ വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു.

ഗസയിലെ താമസക്കാര്‍ക്ക് മാനുഷിക സഹായങ്ങളും ദുരിതാശ്വാസ സാമഗ്രികളും എത്തിക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു. അന്താരാഷ്ട്ര നിയമസാധുത പ്രമേയങ്ങള്‍ക്കനുസൃതമായി ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതിനും മിഡില്‍ ഈസ്റ്റില്‍ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ തുടരേണ്ടതിന്റെ ആവശ്യകത മന്ത്രാലയം ഊന്നിപ്പറഞ്ഞു.

Next Story

RELATED STORIES

Share it