Gulf

ബിനാമി ബിസിനസ്, പണം വെളുപ്പിക്കല്‍; വിദേശി ഉള്‍പ്പെട്ട സംഘത്തിന് 57 വര്‍ഷം തടവ്

സ്വദേശികളുടെ പങ്കാളിത്തത്തോടെയാണ് വിദേശികള്‍ സ്ഥാപനങ്ങള്‍ ബിനാമി ബിസിനസ്സായി നടത്തുകയും പണം വെളുപ്പിക്കലും നടത്തിയത്.

ബിനാമി ബിസിനസ്, പണം വെളുപ്പിക്കല്‍; വിദേശി ഉള്‍പ്പെട്ട സംഘത്തിന് 57 വര്‍ഷം തടവ്
X

ദമ്മാം: ബിനാമി ബിസിനസ്, പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി വിദേശികള്‍ ഉള്‍പ്പെട്ട സംഘത്തിനു 57 വര്‍ഷത്തെ തടവും 25 ദശലക്ഷം റിയാല്‍ പിഴയും ശിക്ഷ വിധിച്ചതായി സൗദി ജനറല്‍ പ്രോസിക്യൂഷന്‍ വ്യക്തമാക്കി. നിരവധി വിദേശികള്‍ നിയന്ത്രിക്കുന്ന 16ല്‍പരം സ്ഥാപനങ്ങള്‍ക്കെതിരേ നടത്തിയ അന്വേഷണത്തില്‍ പണം വെളുപ്പിക്കല്‍, ബിനാമി ബിസിനസ് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് 60ല്‍പരം വരുന്ന തെളിവുകള്‍ കണ്ടെത്തിയതായി അന്വേഷണം നടത്തിയ നിയാബ വ്യക്തമാക്കി.

സ്വദേശികളുടെ പങ്കാളിത്തത്തോടെയാണ് വിദേശികള്‍ സ്ഥാപനങ്ങള്‍ ബിനാമി ബിസിനസ്സായി നടത്തുകയും പണം വെളുപ്പിക്കലും നടത്തിയത്. ആകെ 57.5 വര്‍ഷത്തെ തടവും 25 ബില്യന്‍ റിയാലുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ പൂര്‍ത്തിയായ ശേഷം നാടുകടത്തും.

Next Story

RELATED STORIES

Share it