Gulf

കൊവിഡ്: ഖമീസ് മുഷൈത്തില്‍ മരിച്ച പാലക്കാട് സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു

അബഹ: പാലക്കാട് മാങ്കുറുശ്ശി തെക്കുംമുറി സ്വദേശിയായ വല്ലുര്‍തൊടി സാമിയാര്‍ മകന്‍ രാമകൃഷ്ണന്റെ (64) മൃതദേഹം ജൂലൈ 9 ന് സൗദി അറേബ്യയയിലെ അബഹയിലെ അല്‍ഷറഫ് ശ്മശാനത്തില്‍ സംസ്‌കരിച്ചു.

ഖമീസ് മുഷൈത്ത് ഗവണ്‍മെന്റ് മദനി ഹോസ്പിറ്റലില്‍ വെച്ചാണ് ജൂണ്‍ 28ന് ഇദ്ദേഹം മരണപെട്ടത്. ഒരു ആഴ്ചയായി കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ 28 വര്‍ഷമായി ഖമീസ് മുഷൈത്തില്‍ ടൈലര്‍ ആയി പ്രവാസജീവിതം നയിച്ചിരുന്ന രാമകൃഷ്ണന്‍ പ്രവാസികള്‍ക്കിടയില്‍ വിസിആര്‍ എന്ന ചുരുക്കപ്പേരില്‍ ആണ് അറിയപ്പെട്ടിരുന്നത്. 2019 ജൂണ്‍ മാസത്തിലാണ് ലീവ് കഴിഞ്ഞ് നാട്ടില്‍ നിന്നും അവസാനം ഖമീസിലേക്ക് തിരിച്ചുവന്നത്.

മൃതദേഹം അബഹയില്‍ സംസ്‌കരിക്കുന്നതിന് വേണ്ട നിയമപരമായ രേഖകള്‍ ലഭിക്കുന്നതിന് വേണ്ടി നാട്ടില്‍ എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ്പി അമീറലിയുടെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റിയും അബഹയില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ റീജിയന്‍ എക്‌സിക്യൂട്ടീവ് മെമ്പറും ജിദ്ദ കോണ്‍സുലേറ്റ് അബഹ സാമൂഹ്യക്ഷേമ വിഭാഗം അംഗവുമായ ഹനീഫ മഞ്ചേശ്വരവും ആണ് ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഖമീസിലെ സുഹൃത്തുക്കളായ നജീബ്, താജുദ്ധീന്‍, ആഷിഖ്, സലാം, ബൈജു എന്നിവരും ccwa മെമ്പര്‍ ഹനീഫ മഞ്ചേശ്വരം , സോഷ്യല്‍ ഫോറം അസീര്‍ റീജിയന്‍ ജനറല്‍ സെക്രട്ടറി ഹനീഫ ചാലിപ്പുറം എന്നിവരും മൃതദേഹം മറമാടാന്‍ ഉണ്ടായിരുന്നു.

ഭാര്യ പ്രേമ, മകന്‍ പ്രദീപ് ഒമാനില്‍ ഒരു ഇലക്ട്രിക്കല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു, വിവാഹിതനാണ്. വിവാഹിതരായ രണ്ടു പെണ്മക്കള്‍ പ്രബിത, അശ്വതി.



Next Story

RELATED STORIES

Share it