Gulf

മറുനാട്ടില്‍ മലയാളി അസോസിയേഷന്റെ ചെറിയ പെരുന്നാള്‍ ആഘോഷം

മറുനാട്ടില്‍ മലയാളി അസോസിയേഷന്റെ ചെറിയ പെരുന്നാള്‍ ആഘോഷം
X

മസ്‌കത്ത്: മറുനാട്ടില്‍ മലയാളി അസോസിയേഷന്‍ ചെറിയ പെരുന്നാള്‍ ആഘോഷവും അംഗങ്ങളുടെ സംഗമവും സംഘടിപ്പിച്ചു. ഖുറിയാത്ത് റോഡിലെ ഫാം ഹൗസില്‍ നടന്ന ചടങ്ങ് ഡോ.രാജശ്രീ നാരായണന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. അര്‍ബുദത്തെക്കുറിച്ചും അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ഇന്ന് അനിവാര്യമായിക്കൊണ്ടിരിക്കുന്ന രക്തദാനത്തെക്കുറിച്ചും വീഡിയോ സ്ലൈഡ്‌സിന്റെ സഹായത്തോടെ ബോധവല്‍ക്കരണം നടത്തി. അസോസിയേഷന്‍ പ്രസിഡന്റ് വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

മാപ്പിളപ്പാട്ട് മല്‍സരത്തില്‍ പങ്കെടുക്കുകയും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തവര്‍ക്കുള്ള ട്രോഫി വേദിയില്‍ വച്ച് നല്‍കി. സോഷ്യല്‍ ഫോറം ഒമാന്‍ മലയാളം കൂട്ടായ്മ വൈസ് പ്രസിഡന്റ് ഷമീര്‍ പത്തനംതിട്ട പെരുന്നാള്‍ സന്ദേശവും ആശംസാ പ്രസംഗവും നടത്തി. അസോസിയേഷന്‍ രക്ഷാധികാരികളായ ഫവാസ് മുഹമ്മദും സദാനന്ദന്‍ ലാബ് മാര്‍ക്കറ്റും ജോയിന്റ് സെക്രട്ടറി വി നിഷാ പ്രഭാകരനും എക്‌സിക്യൂട്ടീവ് അംഗം അജിതാകുമാരിയും ആശംസാ പ്രസംഗങ്ങള്‍ നടത്തി.

വിഷുക്കണിയൊരുക്കല്‍ മല്‍സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അസോസിയേഷന്‍ പ്രോല്‍സാഹന സമ്മാനങ്ങള്‍ നല്‍കി. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അസോസിയേഷന്‍ സീനിയര്‍ അംഗം രാവുണ്ണി കുട്ടിക്കും കുടുംബത്തിനും യാത്രയയപ്പ് നല്‍കി. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുന്ന ഫവാസ് മുഹമ്മദിനും ജയശങ്കരനും ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. അസോസിയേഷന്‍ സെക്രട്ടറി അജി കുമാര്‍ ചെമ്പഴന്തി, വൈസ് പ്രസിഡന്റ് അനില്‍ അല്‍ അന്‍സബ് മോഡേണ്‍ ബേക്കറി സംസാരിച്ചു. ദാര്‍സൈത്ത് ഇന്ത്യ ന്റെ സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ലക്ഷ്മി സന്ദീപ് അവതാരകയായിരുന്നു.

Next Story

RELATED STORIES

Share it