Gulf

സ്വതന്ത്ര ഫലസ്തീന്‍: നിലപാട് ആവര്‍ത്തിച്ച് ഒമാന്‍

സ്വതന്ത്ര ഫലസ്തീന്‍: നിലപാട് ആവര്‍ത്തിച്ച് ഒമാന്‍
X

മസ്‌കത്ത്: ഫലസ്തീന്‍ എന്ന സ്വതന്ത്രരാഷ്ട്രത്തെ അംഗീകരിച്ച് അവിടത്തെ ജനതയുടെ ന്യായമായ അവകാശങ്ങള്‍ പരിഹാരം കാണേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി അടിവരയിട്ട് ഒമാന്‍. ഈജിപ്തില്‍ നടന്ന കൗണ്‍സില്‍ ഓഫ് അറബ് ലീഗിന്റെ 158ാമത് സെഷനില്‍ ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

1967ലെ അതിര്‍ത്തികള്‍ അംഗീകരിച്ചും കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമാക്കിയും ഐക്യരാഷ്ട്ര സഭയില്‍ സമ്പൂര്‍ണ അംഗത്വം നല്‍കിയും ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈജിപ്തിലെ ഒമാന്‍ അംബാസഡറും അറബ് ലീഗിലെ സ്ഥിരം പ്രതിനിധിയുമായ അബ്ദുല്ല ബിന്‍ നാസര്‍ അല്‍ റഹ്ബി, അറബ് ലീഗ് വിഭാഗം മേധാവി ശൈഖ് ഫൈസല്‍ ബിന്‍ ഉമര്‍ അല്‍മര്‍ഹൂന്‍ എന്നിവരാണ് ഒമാന്‍ പ്രതിനിധി സംഘത്തിലുള്ളത്.

Next Story

RELATED STORIES

Share it