Gulf

കുവൈത്തില്‍ സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്; ബില്ലിന് അംഗീകാരം

47 എംപിമാരാണ് ബില്ലിന് അനുകൂലമായി വോട്ടുരേഖപ്പെടുത്തിയത്. സന്ദര്‍ശക വിസയിലെത്തുന്നവരും താല്‍ക്കാലിക റസിഡന്‍സില്‍ രാജ്യത്ത് കഴിയുന്നവരും ആരോഗ്യ ഇന്‍ഷുറന്‍സ് തുക അടയ്ക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥ. സന്ദര്‍ശക വിസയ്ക്കും താല്‍ക്കാലിക റസിഡന്‍സും ലഭിക്കുന്നതിനുള്ള അപേക്ഷയോടൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സ് തുക അടച്ചതിന്റെ രേഖ ഹാജരാക്കിയിരിക്കണം.

കുവൈത്തില്‍ സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്; ബില്ലിന് അംഗീകാരം
X

കുവൈത്ത്: കുവൈത്തില്‍ സന്ദര്‍ശകവിസയിലെത്തുന്ന പ്രവാസികള്‍ക്കും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്ന ബില്ലിന് ദേശീയ അസംബ്ലി അംഗീകാരം നല്‍കി. 47 എംപിമാരാണ് ബില്ലിന് അനുകൂലമായി വോട്ടുരേഖപ്പെടുത്തിയത്. സന്ദര്‍ശക വിസയിലെത്തുന്നവരും താല്‍ക്കാലിക റസിഡന്‍സില്‍ രാജ്യത്ത് കഴിയുന്നവരും ആരോഗ്യ ഇന്‍ഷുറന്‍സ് തുക അടയ്ക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥ. സന്ദര്‍ശക വിസയ്ക്കും താല്‍ക്കാലിക റസിഡന്‍സും ലഭിക്കുന്നതിനുള്ള അപേക്ഷയോടൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സ് തുക അടച്ചതിന്റെ രേഖ ഹാജരാക്കിയിരിക്കണം. അല്ലാത്തപക്ഷം അപേക്ഷ ആഭ്യന്തരമന്ത്രാലയം നിരാകരിക്കുമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു.

രാജ്യത്തു സ്ഥിരമായി താമസാനുമതിയുള്ള വിദേശികള്‍ക്ക് മാത്രമാണ് 1999 ലെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിയമപ്രകാരം ആരോഗ്യപരിരക്ഷ നിര്‍ബന്ധമുള്ളത്. നിലവില്‍ പ്രതിവര്‍ഷം 50 ദിനാര്‍ ആണ് ഇന്‍ഷുറന്‍സ് ഫീസ്. 2018ല്‍ രാജ്യത്ത് 6,21,000 ഓളം പ്രവാസികള്‍ മെഡിക്കല്‍ സേവനത്തിനായെത്തിയിട്ടുണ്ടെന്ന് എംപി സഫ് അല്‍ ഹാഷിം പറഞ്ഞു. കുവൈറ്റില്‍നിന്നും പ്രവാസികള്‍ അവരുടെ രാജ്യത്തേയ്ക്ക് മരുന്നുകള്‍ കൊണ്ടുപോവുന്നുവെന്നും വില്‍പ്പന നടത്തുന്നുവെന്നും എംപി യൂസഫ് അല്‍ ഫദലയും ചൂണ്ടിക്കാട്ടി. വിദേശികളുടെ ചികില്‍സയ്ക്കായുള്ള ഇന്‍ഷുറന്‍സ് ആശുപത്രികളുടെ നിര്‍മാണം രാജ്യത്തു പുരോഗമിക്കുകയാണ്. ആശുപത്രികള്‍ പ്രവര്‍ത്തന സജ്ജമായാല്‍ സ്ഥിരതാമസമുള്ളവരുടെ ഇന്‍ഷുറന്‍സ് നിരക്കില്‍ വര്‍ധനവുണ്ടാവുമെന്നു ആരോഗ്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.




Next Story

RELATED STORIES

Share it