Gulf

'ഒറ്റപ്പെടില്ല ഒപ്പമുണ്ടാവും' സോഷ്യല്‍ ഫോറം ഓണ്‍ലൈന്‍ ഈദ് ഫെസ്റ്റ്

ക്വാറന്റൈന്‍ ചെലവ് പ്രവാസികളില്‍നിന്ന് ഈടാക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനത്തില്‍ ശക്തമായ പ്രതിഷേധമുണ്ട്. ഈ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

ഒറ്റപ്പെടില്ല ഒപ്പമുണ്ടാവും സോഷ്യല്‍ ഫോറം ഓണ്‍ലൈന്‍ ഈദ് ഫെസ്റ്റ്
X

ദമ്മാം: 'ഒറ്റപ്പെടില്ല ഒപ്പമുണ്ടാവും' എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ടൊയോട്ട ബ്ലോക്ക് കമ്മിറ്റി ഓണ്‍ലൈന്‍ ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു. കൊറോണ രോഗവും ലോക്ക് ഡൗണും മൂലം പ്രവാസികളെല്ലാം വളരെയധികം പ്രയാസത്തിലും ദുരിതത്തിലുമാണ്. അതുകൊണ്ടുതന്നെ ആഘോഷങ്ങളില്ലാതെ സമ്മര്‍ദങ്ങള്‍ക്കിടയില്‍ അവരവരുടെ റൂമുകളിലാണ് പ്രവാസികള്‍ ഈവര്‍ഷത്തെ ഈദ് ദിനം ആഘോഷിച്ചത്. പ്രവാസികളുടെ മാനസികമായ ഉല്ലാസത്തിനും ഉന്‍മേഷത്തിനും വേണ്ടിയാണ് നിലവിലെ നിയമവ്യവസ്ഥകള്‍ക്കുള്ളില്‍നിന്നുകൊണ്ട് 'ഒറ്റപ്പെടില്ല ഒപ്പമുണ്ടാവും' എന്ന പേരില്‍ ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചതെന്നു സോഷ്യല്‍ ഫോറം ടൊയോട്ട ബ്ലോക്ക് ഭാരവാഹികള്‍ പറഞ്ഞു.

ലോക്ക് ഡൗണ്‍ കാലത്ത് പ്രവാസികള്‍ക്കുവേണ്ടി നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ ചെയ്യാന്‍ സാധിച്ചെന്നും ഇനിയും ഏത് പ്രതിസന്ധിയിലും ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവാസികള്‍ക്കൊപ്പമുണ്ടാവുമെന്നും യോഗത്തില്‍ സംസാരിച്ച സോഷ്യല്‍ ഫോറം നേതാക്കള്‍ അറിയിച്ചു. കേന്ദ്ര- കേരള സര്‍ക്കാരുകള്‍ പ്രവാസികളോട് കടുത്ത അവഗണനയാണ് കാണിക്കുന്നത്. ക്വാറന്റൈന്‍ ചെലവ് പ്രവാസികളില്‍നിന്ന് ഈടാക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനത്തില്‍ ശക്തമായ പ്രതിഷേധമുണ്ട്. ഈ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് നാസര്‍ ഒടുങ്ങാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഫോറം ടൊയോട്ട ബ്ലോക്ക് പ്രസിഡന്റ് അന്‍ഷാദ് ആലപ്പുഴ അധ്യക്ഷ വഹിച്ചു. സോഷ്യല്‍ ഫോറം സ്റ്റേറ്റ് കമ്മിറ്റിയംഗം ഷെര്‍നാസ് ആലപ്പുഴ ഈദ് സന്ദേശം നല്‍കി. ബ്ലോക്ക് സെക്രട്ടറി ഷജീര്‍ തിരുവനന്തപുരം, സിറാജുദ്ദീന്‍ ശാന്തി നഗര്‍, ഖാലിദ് ബാഖവി, നിഷാദ് നിലമ്പൂര്‍, ഷംസുദ്ദീന്‍ പൂക്കോട്ടുംപാടം, സോഷ്യല്‍ മീഡിയാ ആക്ടിവിസ്റ്റ് യാസിര്‍ പൂക്കോട്ടുംപാടം, നൂറുദ്ദീന്‍ കരുനാഗപ്പള്ളി സംസാരിച്ചു.

Next Story

RELATED STORIES

Share it