- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദേശങ്ങളിലുള്ളവരെ നാട്ടിലെത്തിക്കാന്‍ വേറിട്ട നിര്‍ദേശങ്ങളുമായി പ്രവാസി മലയാളി
പ്രവാസികളെ നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളില്‍ വൈകാരിക സമീപനം ഒഴിവാക്കി പ്രായോഗികവും ശാസ്ത്രീയവുമായ വശങ്ങള്‍ ഉയര്‍ന്നു വരണം. ഗൗരവത്തോടെയുള്ള ഇടപെടലുകളാണു വേണ്ടത്.

കോഴിക്കോട്: വിദേശ മലയാളികളെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ വേറിട്ട നിര്‍ദ്ധേശങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താന്‍ പ്രവാസി മലയാളി. അഞ്ചാംപീടിക സ്വദേശി അബൂബക്കര്‍ ഫൈസി തേജസ് ന്യൂസിനയച്ച കുറിപ്പിലാണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്.
കുറിപ്പിന്റെ പൂര്‍ണ രൂപം.
പ്രവാസികളെ നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളില്‍ വൈകാരിക സമീപനം ഒഴിവാക്കി പ്രായോഗികവും ശാസ്ത്രീയവുമായ വശങ്ങള്‍ ഉയര്‍ന്നു വരണം. ഗൗരവത്തോടെയുള്ള ഇടപെടലുകളാണു വേണ്ടത്. ഗള്‍ഫിലുള്ള മുഴുവന്‍ ആളുകളേയും നാട്ടില്‍ എത്തിക്കുക എന്നതല്ല കരണീയം.
സന്ദര്‍ശക വിസയില്‍ ആശ്രിതരുടെ അടുക്കല്‍ എത്തിയവരെയല്ല ആദ്യം പരിഗണിക്കേണ്ടത്. വിസിറ്റിംഗ് വിസയെടുത്ത് ഭാഗ്യ പരീക്ഷണത്തിന് ജോലി സാധ്യത തേടി വരികയും ജോലിയോ താമസ സൗകര്യമോ ഭക്ഷണമോ ഇല്ലാതെ കുടങ്ങിയവര്‍, ലേബര്‍ ക്യാംപുകളില്‍ ജോലിയും കൂലിയും ഇല്ലാത്തവര്‍, കടകള്‍ അടച്ചതിനാല്‍ ജോലിയില്ലാതായവര്‍ എന്നിവരെയാണ് പ്രഥമ പരിഗണന നല്‍കി യുദ്ധകാല അടിസ്ഥാനത്തില്‍ നാട്ടില്‍ എത്തിക്കേണ്ടത്. അസുഖം ബാധിച്ചവരെയും രോഗ വിമുക്തി നേടി നിരീക്ഷണത്തിലുള്ളവരേയും രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ കഴിയുന്നവരേയും പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനത്തിലേ അയക്കാവൂ.
അതിന് ശേഷം വിമാനം അണുമുക്തമാക്കി സുരക്ഷ ഉറപ്പുവരുത്തിയ ശേഷയേ ബാക്കി നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് യാത്രാ സൗകര്യം ഒരുക്കണം.
പ്രവാസികളെ കൊണ്ടു പോവുമ്പോള്‍ കേരളത്തിലെ ക്വാറന്റൈന്‍, പരിശോധനാ സൗകര്യങ്ങള്‍ പരിഗണിക്കണം. രോഗ ബാധിത മേഖലകളില്‍ നിന്നുള്ള മലയാളികളെ വൈകാരിക ആവേശത്തിന്റെ പുറത്ത് ഒരുമിച്ച് നാട്ടിലേക്ക് കയറ്റിയയച്ചാല്‍ കേരളം വിജയകരമായി നടപ്പിലാക്കിയ പ്രതിരോധ നടപടികള്‍ അപ്പാടെ താളം തെറ്റുമെന്നതിലും സാമൂഹിക വ്യാപനമടക്കമുള്ള പ്രത്യാഘാതങ്ങളിലേക്ക് സംസ്ഥാനം കൂപ്പു കുത്തുമെന്നതിലും സംശയമില്ല. കാര്യങ്ങള്‍ സുഖമമായി നടക്കണമെങ്കില്‍ ഗള്‍ഫിലുള്ള സന്നദ്ധ സംഘടനകളുമായി ആലോചിച്ചു വേണ്ടത് ചെയ്യാന്‍ കേരള ഗവണ്‍മെന്റ് പ്രത്യേക സംഘത്തെ അയക്കണം. ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ട് പോകുന്നുണ്ട്.
ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാത്തവര്‍ ലേബര്‍ ക്യാംപുകളിലുണ്ട്. പുറമേ രോഗം കാട്ടുതീപോലെ പടരാനുള്ള സാധ്യതയും കൂടുതലാണ്.
ഒരോയാത്രക്ക് ശേഷവും വിമാനങ്ങള്‍ അണുമുക്തമാക്കണം. നാട്ടിലേക്ക് ഗള്‍ഫില്‍ നിന്നും വന്ന രോഗികള്‍ രോഗവുമായി താമസസ്ഥലത്തുനിന്നും പുറപ്പെട്ടവരല്ല മറിച്ച് വിമാന യാത്രയിലാണ് രോഗം പകര്‍ന്നുകിട്ടിയത്. ദോഹ, ഒമാന്‍, അബുദബി, ബഹറൈന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള കണക്ഷന്‍ ഫ്‌ലൈറ്റുകള്‍ കൊറോണ ആദ്യം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നുള്ള രോഗവാഹിനികളായ യാത്രക്കാരുമായി കണക്റ്റ് ചെയ്തു എന്നതാണ് ശരി. എന്തായാലും ലോകത്ത് എവിടെ നമ്മുടെ നാട്ടുകാര്‍ നിസ്സഹായരായാലും അവിടെയൊക്ക ഗവണ്‍മെന്റിന്റെ സഹായം എത്തിക്കണം.
RELATED STORIES
ഇറാന് തുറമുഖത്ത് സ്ഫോടനം: നാല് പേര് കൊല്ലപ്പെട്ടു; 500 പേര്‍ക്ക്...
26 April 2025 2:03 PM GMTഎസ്ഡിപിഐ ബൂത്ത് ലെവല്‍ മാനേജ്മെന്റ് ട്രെയിനിങ് സംഘടിപ്പിച്ചു
26 April 2025 1:59 PM GMTഐടി പാര്‍ക്കുകളില്‍ മദ്യം: ഇടതു സര്‍ക്കാര്‍ മദ്യ മാഫിയകളുടെ...
26 April 2025 1:53 PM GMTപഹല്‍ഗാം ഭീകരാക്രമണം: മോദിയും അമിത് ഷായും വിദ്വേഷവും വിഭാഗീയതയും...
26 April 2025 1:50 PM GMTആറു വയസുകാരന് നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു
26 April 2025 1:43 PM GMTകോഴിക്കോട് ജീവിക്കുന്ന പാകിസ്താന് പൗരത്വമുള്ള മൂന്ന് പേര് രാജ്യം...
26 April 2025 1:36 PM GMT