Gulf

ഐ വൈ സി സി ബഹ്റൈന്‍ 'യൂത്ത് ഫെസ്റ്റ് 2024'നാളെ ഇന്ത്യന്‍ ക്ലബ്ബില്‍

ഐ വൈ സി സി ബഹ്റൈന്‍ യൂത്ത് ഫെസ്റ്റ് 2024നാളെ ഇന്ത്യന്‍ ക്ലബ്ബില്‍
X

മനാമ :'സാമൂഹിക നന്മക്ക് സമര്‍പ്പിത യുവത്വം'എന്ന ആപ്ത വാക്യവുമായി ബഹ്റൈനില്‍ 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപീകൃതമായ സംഘടനയാണ് ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഐവൈസിസി), ബഹ്റൈന്‍. ഇന്ത്യയ്ക്ക് പുറത്തെ ആദ്യത്തെ കോണ്‍ഗ്രസ് അനുഭാവമുള്ള യുവജനസംഘടനയാണ് ഐ വൈ സി സി. സാമൂഹിക, സാംസ്‌കാരിക, ആതുര സേവന രംഗത്ത് നാട്ടിലും, പ്രവാസ ലോകത്തും സംഘടന സജീവമായ ഇടപെടലുകള്‍ നടത്തുന്നു.കലാ കായിക രംഗത്തും സംഘടന സജീവമാണ്.

ഐ വൈ സി സി ബഹ്റൈന്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള യൂത്ത് ഫെസ്റ്റ് ഈ വര്‍ഷം മാര്‍ച്ച് മാസം എട്ടാം തിയ്യതി ഇന്ത്യന്‍ ക്ലബ്ബില്‍ വെച്ച് സംഘടിപ്പിക്കുകയാണ്. വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ പ്രശസ്ത ഗായകന്‍ സജീര്‍ കൊപ്പ ത്തിന്റെ നേതൃത്വത്തിലുള്ള സംഗീത നിശ മുഖ്യ ആകര്‍ഷണമാണ്. ദീപശിഖ പ്രയാണത്തിന് സ്വീകരണം, ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാര സമര്‍പ്പണം. സാംസ്‌കാരിക സദസ്സും പരിപാടിയുടെ ഭാഗമായി നടക്കും. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന, ദേശീയ നേതാക്കള്‍ പങ്കെടുക്കും. ഗള്‍ഫ് രാജ്യങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ പരിപാടിക്ക് മാറ്റുകൂട്ടും.

പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍ പ്രസിഡന്റ് ഫാസില്‍ വട്ടോളി, യൂത്ത് ഫെസ്റ്റ് ചെയര്‍മാന്‍ വിന്‍സു കൂത്തപ്പള്ളി,ട്രഷറര്‍ നിധീഷ് ചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി ഷിബിന്‍ തോമസ്, മീഡിയ കണ്‍വീനര്‍ ബേസില്‍ നെല്ലിമറ്റം, യൂത്ത് ഫെസ്റ്റ് ഫിനാന്‍സ് കണ്‍വീനര്‍ മുഹമ്മദ് ജസീല്‍, മാഗസിന്‍ എഡിറ്റര്‍ ജിതിന്‍ പരിയാരം, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ഹരി ഭാസ്‌കര്‍, റിസപ്ഷന്‍ കമ്മറ്റി കണ്‍വീനര്‍ ഷംഷാദ് കക്കൂര്‍, ചാരിറ്റി വിംഗ് കണ്‍വീനര്‍ അനസ് റഹീം എന്നിവര്‍ പങ്കെടുത്തു.






Next Story

RELATED STORIES

Share it