Gulf

പോലിസ് ആക്റ്റ് ഭേദഗതി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനു നേരെയുള്ള വെല്ലുവിളി: ജിദ്ദ ഇന്ത്യന്‍ മീഡിയാ ഫോറം

പോലിസ് ആക്റ്റ് ഭേദഗതി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനു നേരെയുള്ള വെല്ലുവിളി: ജിദ്ദ ഇന്ത്യന്‍ മീഡിയാ ഫോറം
X

ജിദ്ദ: സൈബര്‍ കുറ്റകൃത്യങ്ങളെ തടയുക എന്ന പേരില്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പോലിസ് ആക്റ്റ് ഭേദഗതി വ്യക്തികളുടെ അഭിപ്രായസ്വാതന്ത്ര്യത്തിനും നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനത്തിനും കൂച്ചുവിലങ്ങിടുന്നതാണെന്നു സര്‍ക്കാര്‍ പിന്‍മാറണമെന്നും ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സൈബറിടത്തില്‍ നടക്കുന്ന വ്യക്തിഹത്യയ്‌ക്കെതിരേ നിലവിലുള്ള നിയമം തന്നെ കര്‍ശനമാക്കുന്നതിന് പകരം അതിന്റെ പേരില്‍ തീര്‍ത്തും ജനാധിപത്യവിരുദ്ധമായ നിയമ ഭേദഗതിയാണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്. പുതിയ നിയമമനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ ഇംഗിതമനുസരിച്ചോ വ്യക്തി വൈരാഗ്യത്തിന്റെ പേരിലോ ഏതൊരു വാര്‍ത്തയുടെ പേരിലും ഏത് മാധ്യമ സ്ഥാപനത്തിനും മാധ്യമപ്രവര്‍ത്തകനും നേരെ പോലിസിന് കേസ് രജിസ്റ്റര്‍ ചെയ്യാം. ഇത് മാധ്യമപ്രവര്‍ത്തകരുടെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനു നേരെയുള്ള വെല്ലുവിളിയാണെന്നും സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രസിഡന്റ് ജലീല്‍ കണ്ണമംഗലം, ജനറല്‍ സെക്രട്ടറി സാദിഖലി തുവ്വൂര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Jiddah Indian Media Forum against Police act

Next Story

RELATED STORIES

Share it