- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊണ്ടോട്ടി സെന്റര്‍ ജിദ്ദ 'പ്രതിഭാദരം' പരിപാടി സംഘടിപ്പിച്ചു
ജിദ്ദ: കൊണ്ടോട്ടി സെന്റര്‍ ജിദ്ദയും കൊണ്ടോട്ടി സെന്റര്‍ ട്രസ്റ്റും സംയുക്തമായി 'പ്രതിഭാദരം' പരിപാടി സംഘടിപ്പിച്ചു. കൊണ്ടോട്ടി മേലങ്ങാടി ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ വിഭാഗങ്ങളിലെ ഉന്നത വിജയം നേടിയ 32 വിദ്യാര്‍ഥികളെയാണ് കൊണ്ടോട്ടി സെന്റര്‍ ഉപഹാരങ്ങളും കാഷ് അവാര്‍ഡുകളും നല്‍കി ഈ വര്‍ഷം ആദരിച്ചത്. ടി വി ഇബ്രാഹിം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ച ആദരവ് ചടങ്ങില്‍ പ്രശസ്ത ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക മുഖ്യാതിഥിയായിരുന്നു.
ഓണ്‍ലൈന്‍ പഠനത്തിനായി ഈ അധ്യയന വര്‍ഷാരംഭത്തില്‍ ഇതേ വിദ്യാലയത്തിലെ നിര്‍ധനരായ ധാരാളം വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകളും പഠനോപകരണങ്ങളും നല്‍കി കൊണ്ടോട്ടി സെന്റര്‍ ട്രസ്റ്റ് മാതൃകയായിട്ടുണ്ട്. കൊണ്ടോട്ടി മുന്‍സിപ്പല്‍ ക്ഷേമ കമ്മറ്റി ചെയര്‍മാന്‍ അഷറഫ് മടാന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മിനിമോള്‍, കൊണ്ടോട്ടി സെന്റര്‍ ട്രസ്റ്റ് ചെയര്‍മാന്‍ മഠത്തില്‍ അബൂബക്കര്‍, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ ഷെബീര്‍ അലി കുണ്ടുകാവില്‍, പിടിഎ പ്രസിഡന്റ് സാദിഖ് ആലങ്ങാടന്‍, ഒഎസ്എ പ്രസിഡന്റ് മൂസക്കോയ, അബ്ദുറഹ്മാന്‍ മാസ്റ്റര്‍, അബ്ദുറഹ്മാന്‍ ഇണ്ണി, പുതിയറക്കല്‍ സലിം,
ഹമീദ് കരിമ്പുലാക്കല്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. 2014 മുതല്‍ തുടര്‍ച്ചയായി ഇത്തരം ആദരിക്കല്‍ പരിപാടികള്‍ കൊണ്ടോട്ടി സെന്റര്‍ ജിദ്ദയും കൊണ്ടോട്ടി സെന്റര്‍ ട്രസ്റ്റും സംയുക്തമായി എല്ലാ വര്‍ഷവും സംഘടിപ്പിച്ചുവരുന്നുണ്ട്. കൊണ്ടോട്ടി സെന്റര്‍ ജിദ്ദ പ്രസിഡന്റ് സലിം മധുവായി അധ്യക്ഷത വഹിച്ചു. മുജീബ് റഹ്മാന്‍ മാസ്റ്റര്‍, ജാഫര്‍ കൊടവണ്ടി സംസാരിച്ചു. മുജീബ് കൊടശ്ശേരി, നബീല്‍, ടി കെ റാഷിദ്, ഫൈസല്‍ എടക്കോട്, ബീരാന്‍ ബാപ്പു, അബ്ദുല്‍ കരീം എക്കാപറമ്പ്, കെ പി ബാബു, മായിന്‍ കുമ്മാളി, അഷറഫ് പാറക്കല്‍ നേതൃത്വം നല്‍കി.
RELATED STORIES
രണ്ടരവര്ഷത്തിനകം കേരളത്തില് മൂന്നര ലക്ഷത്തോളം വ്യവസായ സംരംഭങ്ങള്...
15 Jan 2025 5:29 PM GMTഭാര്യയും മക്കളും സ്ലാബിട്ട് മൂടിയ മണിയന് എന്ന ഗോപന്സ്വാമി 1980ലെ...
15 Jan 2025 4:30 PM GMTകാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള് മരിച്ചു
15 Jan 2025 3:37 PM GMTമുസ്ലിംകള്ക്ക് പള്ളി നിര്മിക്കാന് സൗജന്യമായി സ്ഥലം നല്‍കി സിഖ്...
15 Jan 2025 3:32 PM GMTമണിപ്പൂരില് ഡ്രോണ് ആക്രമണം; ഇംഫാലില് രണ്ടുതവണ ബോംബിട്ടു
15 Jan 2025 2:57 PM GMTശബരിമല തീര്ഥാടകനു ഷോക്കേറ്റ് ദാരുണാന്ത്യം; വടശേരിക്കരയില് ഒരു...
15 Jan 2025 2:13 PM GMT