Gulf

കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ നിര്യാതനായി

കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ നിര്യാതനായി
X

ജിദ്ദ: മലപ്പുറം കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ നിര്യാതനായി. കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ താമസിക്കുന്ന ആനക്കച്ചേരി മുഹമ്മദ് മുസ്‌ലിയുടെ (കുഞ്ഞാന്‍) മകന്‍ ആനക്കച്ചേരി മുജീബ് റഹ്മാന്‍ (42) ആണ് ജിദ്ദയില്‍ മരിച്ചത്. ന്യൂമോണിയ ബാധിച്ച് കഴിഞ്ഞ മൂന്നാഴ്ചയായി ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു.

ഭാര്യ: വലിയപറമ്പ് മാണിശ്ശേരി ഏറിയാടന്‍ ജമീല, മക്കള്‍: മുഹമ്മദ് സിനാന്‍, ആയിശ ഫഹിയ, സന്‍സ. മരണാനന്ത നടപടികള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ് കണ്‍വീനര്‍ മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കിവരുന്നുണ്ട്.

Next Story

RELATED STORIES

Share it