- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'കുഞ്ഞാലി മരയ്ക്കാര്‍' ചരിത്രനാടകം കുവൈറ്റിലെ പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കാനൊരുങ്ങി കല്പക്
ഏപ്രില്‍ 4, 5 ദിവസങ്ങളില്‍ വൈകീട്ട് 3:30 നും 7:30 നും രണ്ടുപ്രദര്‍ശനങ്ങളായാണ് നാടകം ക്രമീകരിച്ചിരിക്കുന്നത്. ഖാലിദിയ യൂനിവേഴ്‌സിറ്റി തിയറ്ററില്‍ 1,500 ഓളം കാണികള്‍ക്കു ഒരേസമയം നാടകം ആസ്വദിക്കാനുള്ള അവസരമാണ് കല്‍പക് ഒരുക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഓപണ്‍ സ്‌റ്റേജില്‍ അവതരിപ്പിച്ച ഷേക്‌സ്പിയറിന്റെ വിശ്വവിഖ്യാതനാടകം 'ഒഥല്ലോ' കണ്ട് ആസ്വദിച്ച 6000ല്‍പരം കുവൈറ്റിലെ പ്രേക്ഷകര്‍ നല്‍കിയ ആത്മവിശ്വാസത്തില്‍നിന്നുമാണ് കല്പക് ഈ പുതിയ നാടകം അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നത്.
കുവൈറ്റ്: കുവൈറ്റിലെ നാടകസാഹിത്യകലാരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന കല്പക് 30ാം വാര്‍ഷികത്തോടനുബന്ധിച്ച് കുവൈറ്റിലെ മലയാളി പ്രേക്ഷകരുടെ മുന്നില്‍ 'കുഞ്ഞാലി മരയ്ക്കാര്‍' എന്ന ചരിത്രനാടകം അവതരിപ്പിക്കാനൊരുങ്ങുന്നു. ഏപ്രില്‍ 4, 5 ദിവസങ്ങളില്‍ വൈകീട്ട് 3:30 നും 7:30 നും രണ്ടുപ്രദര്‍ശനങ്ങളായാണ് നാടകം ക്രമീകരിച്ചിരിക്കുന്നത്. ഖാലിദിയ യൂനിവേഴ്‌സിറ്റി തിയറ്ററില്‍ 1,500 ഓളം കാണികള്‍ക്കു ഒരേസമയം നാടകം ആസ്വദിക്കാനുള്ള അവസരമാണ് കല്‍പക് ഒരുക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഓപണ്‍ സ്‌റ്റേജില്‍ അവതരിപ്പിച്ച ഷേക്‌സ്പിയറിന്റെ വിശ്വവിഖ്യാതനാടകം 'ഒഥല്ലോ' കണ്ട് ആസ്വദിച്ച 6000ല്‍പരം കുവൈറ്റിലെ പ്രേക്ഷകര്‍ നല്‍കിയ ആത്മവിശ്വാസത്തില്‍നിന്നുമാണ് കല്പക് ഈ പുതിയ നാടകം അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നത്.
വെനീസിലെ വീരനായ കാപ്പിരി നാവികന്റെ കഥ പറഞ്ഞ ഒഥല്ലോയില്‍നിന്നും പറങ്കി പടയ്‌ക്കെതിരേ പോരാടിയ മലയാള മണ്ണിന്റെ വീരനാവികന്‍ കുഞ്ഞാലി മരയ്ക്കാരുടെ കഥയിലേക്കെത്തിയത് തികച്ചും യാദൃശ്ചികം. പ്രശസ്ത നാടകസംവിധായകനും നടനും ചിത്രകാരനുമായ വേണു കിഴുത്താണിയാണ് കുഞ്ഞാലിയുടെ കഥ കുവൈറ്റിലെ നാടകപ്രേമികള്‍ക്കായി അവതരിപ്പിക്കുന്നത്. തൃശൂര്‍ 'നവമിത്ര' നാടകസമി തി ഉടമയാണ് വേണു. മലയാള സിനിമ നാടകരംഗത്ത് പല സ്‌ക്രിപ്റ്റുകളും തയ്യാറാക്കിയ സുനില്‍ കെ ആനന്ദ് ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ആനന്ദ് മധുസൂദനനാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. കലാരത്‌നം ആര്‍ട്ടിസ്റ്റ് സുജാതന്‍ മാസ്റ്ററുടെ രംഗസംവിധാനത്തില്‍ കല്പക അംഗങ്ങളെ അണിനിരത്തി സുനില്‍ വാഹിനിയന്റെയും ശശി കോഴഞ്ചേരിയുടെയും സഹസംവിധാനത്തിലുമാണ് നാടകം തയ്യാറാവുന്നത്.
യാതൊരു വളച്ചുകെട്ടുമില്ലാതെ ചരിത്രത്തോട് തികച്ചും നീതിപുലര്‍ത്തുന്ന തരത്തിലുള്ള അവതരണശൈലിയാണ് നാടക സംവിധനത്തില്‍ സ്വീകരിച്ചിരിക്കുന്നത്. കേരളത്തിലുടനീളം 2016- 17ല്‍ 70 ഓളം സ്‌റ്റേജുകളില്‍ പ്രേക്ഷകര്‍ സ്വീകരിച്ച കുഞ്ഞാലി മരയ്ക്കാര്‍ കുവൈറ്റിലെ നാടക ആസ്വാദകര്‍ക്കിടയില്‍ പ്രത്യേകിച്ച് പുതുതലമുറയ്ക്ക് വ്യത്യസ്ത അനുഭവമാകുമെന്ന് സംവിധായകന്‍ ഉറപ്പുനല്‍കുന്നു. യുനൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കല്പക് പ്രസിഡന്റ് പ്രമോദ് മേനോന്‍, ജന. സെക്രട്ടറി സിജോ വലിയപറമ്പില്‍ പങ്കെടുത്തു. പാസുകള്‍ക്ക് സിജോ വലിയപറമ്പില്‍: 65148762, അബ്ബാസി: 98764331, 97952128, ഫഹാഹീല്‍: 99383096, സാല്‍മിയ: 97799725 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
RELATED STORIES
പാലക്കാട് ടൂറിസ്റ്റ് ബസ്സിന് തീപ്പിടിച്ച് പൂര്ണമായി കത്തിനശിച്ചു
10 Jan 2025 5:16 PM GMTയെമനിലെ ഗസ അനുകൂല റാലിക്ക് സമീപം വ്യോമാക്രമണം നടത്തി യുഎസും...
10 Jan 2025 4:34 PM GMTപെണ്കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേര് അറസ്റ്റില്; അധ്യാപകരും...
10 Jan 2025 3:56 PM GMTനാല് എംഎല്എമാരെ കൂടി കൊണ്ടുവരാമെന്ന് പി വി അന്വര്; മമത ബാനര്ജി...
10 Jan 2025 3:37 PM GMTഅഞ്ച് വര്ഷത്തിനുള്ളില് 60ലേറെ പേര് പെണ്കുട്ടിയെ പീഡിപ്പിച്ചു, 40...
10 Jan 2025 3:22 PM GMTകണ്ണൂരില് 10ാം ക്ലാസ്സുകാരി കുഴഞ്ഞു വീണു മരിച്ചു
10 Jan 2025 3:18 PM GMT