Gulf

ഫെബ്രുവരി 27 ശേഷം കുവൈത്തില്‍ എത്തിയവര്‍ക്കുള്ള നിര്‍ബന്ധിത കൊറോണ വൈറസ് പരിശോധന ഇന്ത്യക്കാര്‍ക്ക് ബാധകമെല്ലെന്ന് ഇന്ത്യന്‍ എംബസി

എന്നാല്‍ ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയം എടുക്കുന്ന പുതിയ തീരുമാനങ്ങള്‍ പിന്തുടരണമെന്നും എബസിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

ഫെബ്രുവരി 27 ശേഷം കുവൈത്തില്‍ എത്തിയവര്‍ക്കുള്ള നിര്‍ബന്ധിത കൊറോണ വൈറസ് പരിശോധന ഇന്ത്യക്കാര്‍ക്ക് ബാധകമെല്ലെന്ന് ഇന്ത്യന്‍ എംബസി
X

കുവൈത്ത് സിറ്റി: ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 11 വരെ കുവൈത്തില്‍ എത്തിയ 23 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത കൊറോണ വൈറസ് പരിശോധന ഇന്ത്യക്കാര്‍ക്ക് ബാധകമല്ലെന്ന് ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നും വിവരം ലഭിച്ചതായി കുവൈത്തിലെ ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയം എടുക്കുന്ന പുതിയ തീരുമാനങ്ങള്‍ പിന്തുടരണമെന്നും എബസിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 11 വരെയുള്ള കാലയളവില്‍ കുവൈത്തില്‍ എത്തിയ ഇന്ത്യ അടക്കമുള്ള 23 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കഴിഞ്ഞ ദിവസമാണ് കൊറോണ വൈറസ് പരിശോധന നിര്‍ബന്ധമാക്കി ആരോഗ്യമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.

മുഷിരിഫിലെ ഇന്റര്‍ നാഷനല്‍ ഫെയര്‍ ഗ്രൗണ്ടിലെ 6 ആം നമ്പര്‍ ഹാളില്‍ നടക്കുന്ന പരിശോധന ഇന്ന് മുതലാണ് ആരംഭിച്ചത്. വിവിധ ഗവര്‍ണറേറ്റുകളിലേ താമസക്കാര്‍ക്ക് പ്രത്യേകം ദിവസങ്ങളിലാണ് പരിശോധന സമയം ക്രമീകരിച്ചിരുന്നത്. മുന്‍ നിശ്ചയിച്ചത് പ്രകാരം ഇന്ന് ജഹറ ഗവര്‍ണറേറ്റിലെ താമസക്കാര്‍ക്കാര്‍ക്കാണ് പരിശോധന. എന്നാല്‍ ഇന്നലെ രാത്രിയോടെ ഇന്നത്തെ പരിശോധന ജഹറ ഗവര്‍ണറേറ്റിലെ ഈജിപ്ത്, ലബനോണ്‍, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി അറിയിച്ച് കൊണ്ട് ആരോഗ്യമന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇത് അറിയാതെ ഇന്ത്യക്കാര്‍ അടക്കമുള്ള വിവിധ രാജ്യക്കാര്‍ ഇന്ന് ഇവിടെ പരിശോധനക്ക് എത്തുകയും ചെയ്തിരുന്നു. ഇവരില്‍ ചിലര്‍ക്ക് പരിശോധന നടത്തുകയും പിന്നീട് ഈജിപ്ത്, സിറിയ, ലബനോണ്‍ മുതലായ രാജ്യങ്ങളില്‍ നിന്നുള്ളവരെ മാത്രം പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.

ഇന്ത്യക്കാര്‍ അടക്കമുള്ള മറ്റുള്ള രാജ്യക്കാരെ തിരിച്ചയക്കുകയും ചെയ്തതോടെ ഇക്കാര്യത്തില്‍ അവ്യക്തത നിലനിന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഇന്ത്യന്‍ എംബസി പുറപ്പെടുവിച്ച വാര്‍ത്ത കുറിപ്പിലാണ് നിര്‍ബന്ധിത പരിശോധനയില്‍ നിന്നും ഇന്ത്യക്കാര്‍ ഒഴിവാക്കപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.


Next Story

RELATED STORIES

Share it