Gulf

മലബാര്‍ അടുക്കള ഇഫ്താര്‍ സംഗമം നടത്തി

മലബാര്‍ അടുക്കള ഇഫ്താര്‍ സംഗമം നടത്തി
X

ദമ്മാം: രുചിവൈവിധ്യങ്ങള്‍ സമന്വയിപ്പിച്ച് താവഴികള്‍ കൈമാറിയ രസക്കൂട്ടുകളെ പ്രവാസലോകത്ത് പരിചയപ്പെടുത്തുന്ന മലയാളി വീട്ടമ്മമാരുടെ കൂട്ടായ്മയായ മലബാര്‍ അടുക്കളയുടെ ദമ്മാം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ദമ്മാം ക്രിസ്റ്റള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിന് കോ- ഓഡിനേറ്റര്‍ സാജിദ നഹ സ്വാഗതം പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ പടര്‍ന്നുകിടക്കുന്ന മലബാര്‍ അടുക്കളയിലൂടെ പ്രദേശത്തിന്റെ തനതായ ഭക്ഷണപ്പെരുമ ദേശാന്തരങ്ങള്‍ കീഴടക്കിയിരിക്കുകയാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. പ്രവാസി വീട്ടമ്മമാരുടെ അഭിരുചിയും സര്‍ഗാത്മകതയും അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എത്തിക്കുകവഴി സ്ത്രീശാക്തീകരണത്തോട് കൈകോര്‍ക്കാനും കൂട്ടായ്മയ്ക്ക് സാധിച്ചതായി സജിത നഹ പറഞ്ഞു.

2014 ല്‍ ദുബയിലെ ഏതാനും സുഹൃത്തുക്കള്‍ ചേര്‍ന്നാണ് മലബാര്‍ അടുക്കളയ്ക്ക് രൂപം നല്‍കിയത്. അഞ്ചുവര്‍ഷംകൊണ്ട് അഞ്ചുലക്ഷത്തോളം അംഗങ്ങളുള്ള ഒരു ബൃഹത്തായ കൂട്ടായ്മയായി അത് വിപുലപ്പെട്ടു. മലബാര്‍ അടുക്കളയെന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ആയിരക്കണക്കിന് മലബാര്‍ വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണുള്ളത്. ഓരോ ദിവസവും നൂറു രുചിക്കൂട്ടെങ്കിലും അതിലൂടെ പങ്കുവയ്ക്കപ്പെടുന്നുണ്ടെന്നും സാജിദ നഹ പറഞ്ഞു. ഹസീന അഷ്‌റഫ്, സഫൂറ മുജീബ്, വാഹിദ ഇര്‍ശാദ്, സുഫൈറ നൗഷാദ്, ജസീല മുനീര്‍, ഹസീന മുഹമ്മദ്, റൈഹാന ജിഷാദ്, നാജില അസ്‌ലം, നാദിയ ഖമര്‍, അന്‍സില അലിമോന്‍, ഷാലിമ നസീര്‍, രമ മുരളി, സീനത്ത് സാജിദ് എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it