Gulf

മലയാളി യുവാവ് കുവൈത്തില്‍ മരിച്ചു

തിരുവനന്തപുരം നെയ്യാറ്റിന്‍കര മായം അമ്പൂരി വെട്ടുകല്ലേല്‍ സ്വദേശി ജോജോ സെബാസ്റ്റ്യന്‍ ആണ് ഇന്ന് ഉച്ചയോടെ അദാന്‍ ആശുപത്രിയില്‍ മരിച്ചത്.

മലയാളി യുവാവ് കുവൈത്തില്‍ മരിച്ചു
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര മായം അമ്പൂരി വെട്ടുകല്ലേല്‍ സ്വദേശി ജോജോ സെബാസ്റ്റ്യന്‍ ആണ് ഇന്ന് ഉച്ചയോടെ അദാന്‍ ആശുപത്രിയില്‍ മരിച്ചത്. ലോക്ഡൗണ്‍ പ്രദേശമായ മഹബൂലയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.

മൂന്നു ദിവസം മുന്‍പ് പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന ഇദ്ദേഹത്തിന് ഇന്ന് വീണ്ടും ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നു സുഹൃത്തുക്കള്‍ ആംബുലന്‍സ് സഹായം തേടിയെങ്കിലും ലഭിച്ചില്ല.

ഇതേതുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മെഹബൂലയിലെ ക്ലിനിക്കില്‍ വൈദ്യ സഹായം തേടുകയായിരുന്നു. ഇവിടെ നിന്നും പിന്നീട് ആംബുലന്‍സില്‍ അദാന്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സുഹൃത്തുക്കള്‍ക്ക് ജോജോയെ പിന്തുടരാന്‍ കഴിഞ്ഞില്ല.

എന്നാല്‍, ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. മൃതദേഹം കൊറോണ പരിശോധനക്ക് വിധേയമാക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഭാര്യയും ഒരു മകനും ഉണ്ട്. ഇവര്‍ നാട്ടിലാണ്. സെബാസ്റ്റിയന്‍ ജോസഫ് -റോസമ്മ ദമ്പതികളുടെ മകനായ ഇദ്ദേഹം കുവൈത്തില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

Next Story

RELATED STORIES

Share it