Gulf

കോട്ടയം സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു

കോട്ടയം സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു
X

ജിദ്ദ: കോട്ടയം സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. കോട്ടയം കോതനല്ലൂര്‍ സ്വദേശിയും ജിദ്ദ നാഷനല്‍ ഹോസ്പിറ്റലിലെ ജീവനക്കാരനുമായ ബിജുമോന്‍ ജോസഫ് (43) ആണ് മരിച്ചത്. വര്‍ഷങ്ങളായി ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായി ജോലിചെയ്തുവരികയായിരുന്നു. 14 വര്‍ഷമായി സൗദിയില്‍ പ്രവാസിയാണ്.

ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ തന്നെ സ്റ്റാഫ് നഴ്‌സായി ജോലിചെയ്യുന്ന സില്‍വിയാണ് ഭാര്യ. മക്കള്‍: ക്രിസ്റ്റീന ബിജു, ക്രിസ്റ്റി ബിജു (ഇരുവരും നാട്ടില്‍). കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it