Gulf

ഇന്ത്യക്കാര്‍ക്കുള്ള വിലക്ക് നീക്കി ഒമാന്‍; സപ്തംബര്‍ ഒന്ന് മുതല്‍ പ്രവേശനം

ഒമാന്‍ അംഗീകൃത കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അടുത്തമാസം ഒന്നുമുതല്‍ രാജ്യത്ത് പ്രവേശിക്കാന്‍ അധികൃതര്‍ അനുമതി നല്‍കി.

ഇന്ത്യക്കാര്‍ക്കുള്ള വിലക്ക് നീക്കി ഒമാന്‍; സപ്തംബര്‍ ഒന്ന് മുതല്‍ പ്രവേശനം
X

മസ്‌കറ്റ്: പ്രവാസികള്‍ക്ക് ആശ്വാസമേകി ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് നീക്കാന്‍ ഒരുങ്ങി ഒമാന്‍. ഒമാന്‍ അംഗീകൃത കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അടുത്തമാസം ഒന്നുമുതല്‍ രാജ്യത്ത് പ്രവേശിക്കാന്‍ അധികൃതര്‍ അനുമതി നല്‍കി.

കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഏപ്രില്‍ മുതലാണ് ഇന്ത്യക്കാര്‍ക്ക് ഒമാന്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയത്. കൊവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ഒമാന്‍ ഇളവ് അനുവദിച്ചത്. ഒമാന്‍ അംഗീകൃത കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അടുത്തമാസം ഒന്നുമുതല്‍ രാജ്യത്ത് പ്രവേശിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യയിലെ കോവിഷീല്‍ഡ് വാക്‌സിന്‍ ഒമാന്‍ അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഒമാനില്‍ പ്രവേശിക്കാം. എന്നാല്‍ കോവാക്‌സിന്‍ ഒമാന്‍ അംഗീകരിച്ചിട്ടില്ല. വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് ഒമാന്‍ പ്രവേശാനാനുമതി പ്രഖ്യാപിച്ചിട്ടുള്ളത്.


Next Story

RELATED STORIES

Share it