Gulf

സൗദി: സ്വദേശികളായ ഡോര്‍ ഡെലിവറി ജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ 3000 റിയാല്‍

സൗദി: സ്വദേശികളായ ഡോര്‍ ഡെലിവറി ജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ 3000 റിയാല്‍
X

ദമ്മാം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടെ ഭക്ഷണങ്ങളും ഭക്ഷ്യ വസ്തുക്കളും മറ്റും വീടുകളിലേക്ക് എത്തിച്ചുനല്‍കുന്ന തൗസീല്‍(ഡോര്‍ ഡെലിവറി) ജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ ആശ്വാസ നടപടി. സ്വദേശികളായ തൗസീല്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പ്രതിമാസം 3000 റിയാല്‍ സഹായം നല്‍കുന്ന പദ്ധതിക്കു തുടക്കംം കുറിച്ചതായി സൗദി മാനവ വിഭവ വികസന മന്ത്രാലയം വ്യക്തമാക്കി. 18-60 വയസ്സിന് ഇടയില്‍ പ്രായമുള്ള സ്വദേശികള്‍ക്കാണ് സഹായം ലഭിക്കുക.

അതിനിടെ, കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ജിദ്ദയില്‍ അല്‍ബെയ്ക് ബ്രോസ്റ്റഡ് കമ്പനിയായ അല്‍താസിജ് എന്ന സ്ഥാപനത്തിന്റെ വകയായി ദിവസവും 12,000 ഭക്ഷണപ്പൊതികള്‍ എത്തിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. 30 ദിവസം വരെ സൗജന്യ വിതരണം നടക്കും.




Next Story

RELATED STORIES

Share it