Gulf

ഇന്ത്യയിലെ പ്രായം കുറഞ്ഞ ഷെഫ് കിച്ച ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവലിലെത്തുന്നു

ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ഏപ്രില്‍ 17 മുതല്‍ 27 വരെ നടക്കുന്ന ഫെസ്റ്റിവലിലെ കുക്കറി കോര്‍ണറിലാണ് ഇന്ത്യയില്‍നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ഷെഫ് നിഹാല്‍ രാജ് എന്ന കിച്ച തന്റെ സവിശേഷവിഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ പാചകം ചെയ്യുന്നത്.

ഇന്ത്യയിലെ പ്രായം കുറഞ്ഞ ഷെഫ് കിച്ച ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവലിലെത്തുന്നു
X

ഷാര്‍ജ: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഷെഫ് കിച്ച ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവലിലെത്തുന്നു. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ഏപ്രില്‍ 17 മുതല്‍ 27 വരെ നടക്കുന്ന ഫെസ്റ്റിവലിലെ കുക്കറി കോര്‍ണറിലാണ് ഇന്ത്യയില്‍നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ഷെഫ് നിഹാല്‍ രാജ് എന്ന കിച്ച തന്റെ സവിശേഷവിഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ പാചകം ചെയ്യുന്നത്. വിവിധ രാജ്യങ്ങളിലെ പാചകവിദഗ്ധര്‍ക്ക് പുറമേ, അറബ് ലോകത്തെ പ്രായം കുറഞ്ഞ കുട്ടിപ്പാചകക്കാരും കുക്കറി കോര്‍ണറില്‍ പങ്കെടുക്കുന്നുണ്ട്. ഏപ്രില്‍ 19ന് രാത്രി ഏഴിനും എട്ടിനും ഇടയ്ക്കാണ് ഷെഫ് കിച്ചയുടെ കുക്കറി ഡെമോ. കൊച്ചിയിലെ ചോയ്‌സ് സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ കിച്ച തന്റെ നാലാം വയസ്സിലാണ് കിച്ച ട്യൂബ് എച്ച്ഡി ചാനല്‍ തുടങ്ങിയത്.

ചാനലില്‍ ആദ്യം പോസ്റ്റ് ചെയ്ത 'മിക്കി മൗസ് മാംഗോ ഐസ്‌ക്രിം' എന്ന വീഡിയോ ഫേയ്‌സ് ബുക്ക് വാങ്ങിയതോടെയാണ് കിച്ച സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. പ്രത്യേക ക്ഷണം ലഭിച്ചതിനെ തുടര്‍ന്ന് പങ്കെടുത്ത പ്രസിദ്ധമായ 'എലന്‍ ഡിജെനെറെസ് ഷോ' യിലൂടെ ഷെഫ് കിച്ച ലോകശ്രദ്ധ പിടിച്ചുപറ്റി. കൂടാതെ എസ്ബിഐയുടെ 'യോനോ ട്വെന്റി അണ്ടര്‍ ട്വെന്റി യൂത്ത് ഐക്കണ്‍' മല്‍സരത്തില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫഌവെന്‍സര്‍ കാറ്റഗറിയില്‍ ഒന്നാം സ്ഥാനത്തെത്താനും കിച്ചയ്ക്ക് കഴിഞ്ഞു. യുകെ, യുഎസ്എ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലെ 'ലിറ്റില്‍ ബിഗ് ഷോര്‍ട്ട്‌സ് ഷോ'യില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനെന്ന ബഹുമതി ലഭിച്ച ഷെഫ് കിച്ചയ്ക്ക് ഭാവിയില്‍ ഒരു ആസ്ട്രനോട്ട് ഷെഫ് ആവാനാണ് ആഗ്രഹം.

Next Story

RELATED STORIES

Share it