Gulf

ഷാര്‍ജയിലെ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തുള്ള ബാച്ചിലേഴ്‌സിനെ ഒഴിപ്പിക്കുന്നു

ഷാര്‍ജയിലെ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തുള്ള ബാച്ചിലേഴ്‌സിനെ ഒഴിപ്പിക്കുന്നു
X

ഷാര്‍ജ: കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തുള്ള ബാച്ചിലേഴ്‌സിനെ ഒഴിവാക്കുന്ന നടപടി ഷാര്‍ജ മുനിസിപ്പാലിറ്റി ആരംഭിച്ചു. യുഎഇ സുപ്രിംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നീക്കം. ഇതിന്റെ ഭാഗമായി ഖാദിസിയ പ്രദേശത്തുള്ള 60ഓളം വീടുകളില്‍ താമസിക്കുന്ന തൊഴിലാളികളെ ഒഴിപ്പിച്ചു. ഷാര്‍ജ നഗരത്തിലെ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ മറ്റുള്ളവരെ താമസിക്കാന്‍ അനുവദിക്കില്ലെന്ന് ഷാര്‍ജ നഗരസഭയിലെ ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഷാര്‍ജ പോലിസുമായി സഹകരിച്ചാണ് ഒഴിപ്പിക്കല്‍ നടപ്പാക്കുന്നത്. ഖാദിസിയയില്‍ വീടുകള്‍ അനധികൃതമായി മാറ്റം വരുത്തി 12 പേര്‍ വരെ താമസിക്കുന്നതായി കണ്ടെത്തിരുന്നു. തങ്ങളുടെ വീടിന് മുന്നില്‍ തൊഴിലാളികള്‍ കൂട്ടം കൂടി ബഹളം വയ്ക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ഒരു സ്വദേശിനി ഷാര്‍ജ ടിവിയില്‍ തല്‍സമയം വിളിച്ച് പരാതി അറിയിച്ചിരുന്നു. തങ്ങള്‍ക്ക് ഇത്തരം സാഹചര്യത്തില്‍ പുറത്തിറങ്ങാന്‍ ഭയമാണന്നും കുട്ടികള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്ന സാഹചര്യം ഒരുക്കണമെന്നും അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കുന്നത്.

Sharjah to clear single men out of family district today after Ruler's order



Next Story

RELATED STORIES

Share it