Gulf

മുന്‍ പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ അലവി ആറുവീട്ടില്‍ അന്തരിച്ചു

social worker in jeddah alavi aaruveettil dies

മുന്‍ പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ അലവി ആറുവീട്ടില്‍ അന്തരിച്ചു
X

ജിദ്ദ: ജിദ്ദയില്‍ നാലുപതിറ്റാണ്ട് കാലം പ്രവാസിയായിരുന്ന സാമൂഹിക പ്രവര്‍ത്തകന്‍ അലവി ആറുവീട്ടില്‍(71) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. അര്‍ബുദസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് മരണപ്പെട്ടത്. ഖബറടക്കം മഞ്ചേരി പാലകുളം മസ്ജിദില്‍ നടക്കും. ദീര്‍ഘകാലം ജിദ്ദയിലെ പ്രമുഖ ട്രാവല്‍ ഗ്രൂപ്പായ അത്താര്‍ ട്രാവല്‍സിന്റെ ഓപറേഷന്‍ മാനേജറായിരുന്നു.

കോണ്‍ഗ്രസിന്റെ പ്രവാസി ഘടകമായ ഒഐസിസിക്കു തുടക്കം കുറിച്ചവരില്‍ പ്രധാനിയാണ്. ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി, വണ്ടുര്‍ സഹ്യ പ്രവാസി കോ-ഓപറേറ്റിവ് സെസൈറ്റി അംഗംസ, സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം(സിഫ്) ജനറല്‍ സെക്രട്ടറി, ഖജാഞ്ചി, ആക്റ്റിങ് പ്രസിഡന്റ്, ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ആക്റ്റിങ് ചെയര്‍മാന്‍, എംഇഎസ് ജിദ്ദ ചാപ്റ്റര്‍ ഭാരവാഹി എന്നീ പദവികള്‍ വഹിച്ചിരുന്നു. 2019 ജൂണില്‍ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയതായിരുന്നു.

ഭാര്യ: ഹുസ്‌നാബി, മക്കള്‍: ഡോ. യാസിന്‍ അലവി(ദമ്മാം), യാസിഫ് അലവി, മറിയം അലവി (മാധ്യമ പ്രവര്‍ത്തക). മരുമക്കള്‍: സെഹ്‌റാന്‍ ഹുസയ്ന്‍ സുഹൈല്‍, ഹൈഫ അബ്ദുന്നാസിര്‍, നൂറൈന്‍ അഹമ്മദ്. ഖബറടക്കം മഞ്ചേരി പാലകുളം മസ്ജിദ് മഖ്ബറയില്‍ നടക്കും. ജിദ്ദ എംഇഎസ്, ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറം എന്നീ സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തിയതായി നേതാക്കളായ സലാഹ് കാരാടന്‍, നസീര്‍ വാവ കുഞ്ഞ് എന്നിവര്‍ അറിയിച്ചു.

social worker in jeddah alavi aaruveettil dies

Next Story

RELATED STORIES

Share it