Sub Lead

എഴുത്തുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

എഴുത്തുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു
X

കോഴിക്കോട്: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ശിവന്‍ തെറ്റത്ത് അന്തരിച്ചു. പയ്യന്നൂരില്‍ ഒരു സാഹിത്യ പരിപാടിക്കിടെ ആയിരുന്നു വിയോഗം. മുചുകുന്ന് സ്വദേശിയായ ശിവന്‍ നിലവില്‍ പൂക്കാട് കാഞ്ഞിലശ്ശേരിയില്‍ ആയിരുന്നു താമസം. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് (തളിപ്പറമ്പ്) സര്‍ക്കുലേഷന്‍ ഓഫീസറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.അധ്യാപകന്‍, നാടകനടന്‍, കലാപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം വ്യക്തിപ്രഭാവം തെളിയിച്ച ആളായിരുന്നു ശിവന്‍. സ്‌നേഹം മൂളുന്ന മുളന്തണ്ട്, മധുരമിഠായി, കളിവഞ്ചി തുടങ്ങിയ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുചുകുന്ന് ഗ്രാമപ്പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ബിനിത. മകള്‍: ജഹനാര.

Next Story

RELATED STORIES

Share it