Gulf

സൗദിയില്‍ വിസകള്‍ക്ക് ഇനി ഏകീകൃത നിരക്ക്; ഇനി മുതല്‍ ഫീസ് 300 റിയാല്‍

സൗദിയില്‍ വിസകള്‍ക്ക് ഇനി ഏകീകൃത നിരക്ക്;   ഇനി മുതല്‍ ഫീസ് 300 റിയാല്‍
X

ജിദ്ദ: സൗദിയില്‍ എല്ലാതരം വിസകള്‍ക്കും ഏകീകൃത ഫീസ് ഏര്‍പ്പെടുത്താന്‍ തീരുമാനം. എല്ലാതരം വിസകള്‍ക്കും 300 റിയാല്‍ ഫീസ് ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസയടക്കം ഹജ്ജ്, ഉംറ, ടൂറിസ്​റ്റ്, ബിസിനസ്, വിസി​റ്റ്, ട്രാന്‍സി​റ്റ്, മള്‍പ്പിള്‍ എന്‍ട്രി വിസകള്‍ക്കെല്ലാം ഇനി ഏകീകൃത ഫീസ് ആയിരിക്കും. അതേസമയം ആവര്‍ത്തിച്ചുള്ള ഉംറയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന 2000 റിയാല്‍ അധിക ഫീസ് എടുത്തു കളഞ്ഞു.

കഴിഞ്ഞ ദിവസമാണ് വിസ ഫീസ് ഏകീകരിക്കാന്‍ തീരുമാനമായത്. ഇതിന്റെ ഭാഗമായാണ് ഉംറ സ്റ്റാമ്പിങ് ഫീസ് 50ല്‍ നിന്ന് 300 റിയാല്‍ ആക്കിയത്.സിംഗിള്‍ എന്‍ട്രി വിസയുടെ കാലാവധി ഒരു മാസമാണ്. ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയില്‍ മൂന്ന് മാസം വരെ തങ്ങാം. ട്രാന്‍സി​റ്റ് വിസ കാലാവധി 96 മണിക്കൂറാണ്.

Next Story

RELATED STORIES

Share it