- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദിയിലെ വിദ്യാര്ഥികള്ക്ക് ഉന്നതപഠനത്തിന് അവസരമൊരുക്കുമെന്ന് ഇന്ത്യന് സ്ഥാനപതി
വിദേശസര്വകലാശാലകള്ക്ക് സൗദിയില് പ്രവര്ത്തിക്കുന്നതിനുള്ള അവസരങ്ങള് തുറന്നുകിട്ടിയിരിക്കുന്ന സാഹചര്യത്തില് ഇന്ത്യയില്നിന്നുള്ള സര്വകലാശാലകള്ക്ക് ഓപണ് കാംപസുകള് തുടങ്ങുന്നതിനാവശ്യമായ എല്ലാ സഹായവും നല്കുമെന്ന് അംബാസഡര് പറഞ്ഞു.
ജിദ്ദ: സൗദിയിലെ ഇന്ത്യന് വിദ്യാര്ഥികള്ക്ക് ഉന്നതപഠനത്തിന് അവസരമൊരുക്കുമെന്ന് ഇന്ത്യന് സ്ഥാനപതി ഡോ ഔസാഫ് സയ്ദ്. വിദേശസര്വകലാശാലകള്ക്ക് സൗദിയില് പ്രവര്ത്തിക്കുന്നതിനുള്ള അവസരങ്ങള് തുറന്നുകിട്ടിയിരിക്കുന്ന സാഹചര്യത്തില് ഇന്ത്യയില്നിന്നുള്ള സര്വകലാശാലകള്ക്ക് ഓപണ് കാംപസുകള് തുടങ്ങുന്നതിനാവശ്യമായ എല്ലാ സഹായവും നല്കുമെന്ന് അംബാസഡര് പറഞ്ഞു. ജിദ്ദ ഇന്ത്യന് കോണ്സുലേറ്റില് മീഡിയ പ്രവര്ത്തകര്, ഇന്ത്യന് പില്ഗ്രിംസ് വെല്ഫെയര് ഫോറം, ഇന്ത്യ ഫോറം, ഇന്ത്യന് എന്ജിനീയേഴ്സ് ഫോറം തുടങ്ങിയ സംഘടനാനേതാക്കളുമായി നടത്തിയ ഓപണ് ഫോറത്തിനുശേഷം വാര്ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഫ് കാംപസുകള് വന്നാല് അതിവിടെ പഠിക്കുന്ന, പ്രത്യേകിച്ച് പെണ്കുട്ടികള്ക്ക് തുടര്പഠനത്തിന് ഏറെ സഹായകരമാവും. ഏതുസംസ്ഥാനത്തുനിന്നുള്ള സര്വകലാശാലകള്ക്കും സൗദിയില് ഓഫ് കാംപസുകള് തുറക്കാം. 400 ഇന്ത്യന് വിദ്യാര്ഥികള്ക്ക് സ്കോളര്ഷിപ്പ് നല്കാന് സൗദി വിദ്യാഭ്യാസ മന്ത്രാലയം സന്നദ്ധത അറിയിച്ചിട്ടുണ്ട്. സൗദി വിദ്യാഭ്യാസമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. അണ്ടര് ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്ഥികള്ക്കാണ് സ്കോളര്ഷിപ്പ് ലഭിക്കുക. ഇന്ത്യയെ സംബന്ധിച്ചിടത്തോളം 400 പേര്ക്ക് സ്കോളര്ഷിപ്പ് എന്നത് വളരെ കുറവാണെങ്കിലും കിട്ടിയ അവസം പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികള് ആരംഭിച്ചുകഴിഞ്ഞു. ഇത് ഏതുരീതിയില് എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തെക്കുരിച്ച് പരിശോധിച്ചുവരികയാണെന്ന് അംബാസഡര് പറഞ്ഞു.
സൗദിയിലെ ഇന്റര്നാഷനല് ഇന്ത്യന് സ്കൂളുകളെ കേന്ദ്രീയ വിദ്യാലയവുമായി അഫിലിയേറ്റ് ചെയ്യുന്നകാര്യം പരിശോധിച്ചുവരികയാണെന്ന് അംബാസഡര് ഡോ. ഔസാഫ് സഈദ് പറഞ്ഞു. സ്കൂളുകളുടെ പഠനനിലവാരം ഉയര്ത്തുന്നതിനും ഗുണമേന്മയുള്ള പരിചയസമ്പന്നരായ അധ്യാപകരെ ലഭ്യമാക്കുന്നതിനും ഇത് സഹായകമാവും. ഇതെക്കുറിച്ച് കേന്ദ്രീയ വിദ്യാലയ ചെയര്മാനുമായി ചര്ച്ച നടത്തിയിരുന്നു. പൈലറ്റ് പ്രൊജക്ട് എന്ന നിലയില് എതാനും ഇന്ത്യന് സ്കൂളില് ഇത് നടപ്പാക്കുന്ന കാര്യം ഗൗരവമായി പരിശോധിച്ചുവരികയാണ്. സ്കൂളൂകളുടെ നടത്തിപ്പിലും പഠനത്തിലുമെല്ലാം പ്രൊഫഷനിലസം കൊണ്ടുവരാന് ഇത് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു. സൗദി അറേബ്യയില് ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് സാധ്യതകള് ഏറെയാണെന്നിരിക്കെ അത് പരമാവധി പ്രയോജനപ്പെടുത്താന് സഹായിക്കുംവിധം വിദ്യാര്ഥികള്ക്ക് ഏഴാം ക്ലാസ് മുതല് പരിശീലനം നല്കത്തക്കവിധത്തില് ആവശ്യമായ നടപടികള് സ്വീകരിക്കുമെന്നും അംബാസഡര് പറഞ്ഞു.
സ്കൂളുകളുടെ എല്ലാതലത്തിലുമുള്ള നിലപാരം മെച്ചപ്പെടുത്തിന്നതിന് ഹയര് ബോഡും, സ്കൂള് മാനേജ്മെന്റ് കമ്മിറ്റികളുമായും ചര്ച്ചകള് നടത്തിവരുന്നുണ്ടെന്നും അംബാസഡര് പറഞ്ഞു. ഡിസിഎം ഡോ. പ്രദീപ് സിങംഗ് രാജ്പുരോഹിത്, കോണ്സല് ജനറല് മുഹമ്മദ് നൂര് റഹ്മാന് ശൈഖ്, ഡപ്യൂട്ടി കോണ്സല് ജനറലും ഹജ്ജ് കോണ്സലുമായ യും ഖൈര് ബാം സാബിര്, കൊമേഴ്സ്യല് സെക്കന്റ് സെക്രട്ടറി ഡോ. സി രാംബാബു, വാണിജ്യവിഭാഗം ആന്റ് ഇന്ഫര്മേഷന് കോണ്സല് ഹംന മറിയം എന്നിവരും സംബന്ധിച്ചു.
RELATED STORIES
ഐലീഗില് ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില് കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര് സ്ക്രീന്ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില് റിപ്പോര്ട്ട്...
22 Nov 2024 12:17 PM GMT