Pravasi

ഇന്ത്യൻ സോഷ്യൽ ഫോറം റിപ്പബ്ളിക് ദിന വെബിനാർ സംഘടിപ്പിച്ചു

സർവ്വ നൻമകളേയും വിഭാവനം ചെയ്യുന്ന രാഷ്ട്രത്തിൻ്റെ ഭരണഘടന സംരക്ഷിക്കൽ ഓരോ പൗരൻ്റെയും ബാധ്യതയാണ്. അതിനായി പൊതു സമൂഹം തയ്യാറാവണമെന്ന് വെബിനാർ ആവശ്യപ്പെട്ടു.

ഇന്ത്യൻ സോഷ്യൽ ഫോറം റിപ്പബ്ളിക് ദിന വെബിനാർ സംഘടിപ്പിച്ചു
X

റിയാദ്: രാജ്യത്തിൻ്റെ 73 മത് റിപ്പബ്ളിക് ദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം, റിയാദ് കേരള സ്റ്റേറ്റ് കമ്മിറ്റി റിപ്പബ്ളിക് ഡേ വെബിനാർ സംഘടിപ്പിച്ചു. സുലൈമാനിയ മലാസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ വെബിനാർ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അശ്റഫ് മൗലവി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ജനാധിപത്യത്തേയും, ഭരണഘടനയേയും സംരക്ഷിക്കുന്നതിന് വേണ്ടി രാഷ്ട്രത്തെ സ്നേഹിക്കുന്ന, എല്ലാ പൗരൻമാരും പ്രതിജ്ഞാബന്ധരാണെന്നും, അതിനായി പൊതു സമൂഹം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ, മതേതരത്വ, മാനവിക മൂല്യങ്ങളെ, ഫാഷിസ്റ്റ് - അധിനിവേശ ശക്തികൾ തകർത്തു കൊണ്ടിരിക്കുകയാണ്. പൗര സമൂഹത്തിൻ്റെ അവകാശങ്ങൾ പരിരക്ഷിക്കുന്നതിന് പ്രാപ്തമായ ഭരണ ഘടനയെ നിരാകരിച്ച് രാജ്യത്തിൻ്റെ സർവ്വ ജന വിഭാഗത്തിൻ്റെയും സാമൂഹിക-സാമ്പത്തിക,സ്ഥിതി സമത്വം വിഭാവനം ചെയ്യേണ്ട ഭരണഘടനയുടെ ആത്മാവിനെ നിന്ദിച്ച് കൊണ്ട് സ്വസ്ഥതയും, സമാധാനവും തകർത്ത് വംശീയ ആക്രമണങ്ങൾ നടത്തി രാജ്യത്തെ അപായപ്പെടുത്തി കൊണ്ടിരിക്കുകയാണ് ഫാഷിസ്റ്റ് - അധിനിവേശ ശക്തികൾ ചെയ്യുന്നത്. ഈ സാഹചര്യത്തിൽ സർവ്വ നൻമകളേയും വിഭാവനം ചെയ്യുന്ന രാഷ്ട്രത്തിൻ്റെ ഭരണഘടന സംരക്ഷിക്കൽ ഓരോ പൗരൻ്റെയും ബാധ്യതയാണ്. അതിനായി പൊതു സമൂഹം തയ്യാറാവണമെന്ന് വെബിനാർ ആവശ്യപ്പെട്ടു.

സോഷ്യൽ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് അലവി ചുള്ളിയൻ അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറം സ്റ്റേറ്റ് വൈസ് പ്രസിഡന്റ് തൻസീർ തലച്ചിറ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റേറ്റ് ജനറൽ സെക്രട്ടറി അൻസാർ ചങ്ങനാശ്ശേരി, സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുൽ ലത്വീഫ് എൻ എൻ, സ്റ്റേറ്റ് സെക്രട്ടറി ഉസ്മാൻ ചെറുതുരുത്തി എന്നിവർ ചടങ്ങിൽ സംസാരിച്ചു. റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിന്റെ വിജയികളെ ചടങ്ങിൽ പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it