Pravasi

സാമൂഹിക ക്ഷേമ ഏകോപന സമിതി അംഗങ്ങളായി നഴ്സുമാരുടെ പ്രതിനിധികളെ നിയോഗിച്ചു

നഴ്സുമാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് ഇന്ത്യൻ എംബസി, റിയാദ്, ഇന്ത്യൻ കോൺസുലേറ്റ്, ജിദ്ദ, എന്നിവയുമായി സഹകരിച്ച് കാലതാമസം കൂടാതെ പരിഹാരത്തിനായി പരമാവധി ശ്രമിക്കുമെന്ന് മൂവരും പ്രതികരിച്ചു.

സാമൂഹിക ക്ഷേമ ഏകോപന സമിതി അംഗങ്ങളായി നഴ്സുമാരുടെ പ്രതിനിധികളെ നിയോഗിച്ചു
X

ജിദ്ദ: ഇന്ത്യൻ കോൺസുലേറ്റിനു കീഴിലെ സാമൂഹിക ക്ഷേമ ഏകോപന സമിതി അംഗങ്ങളായി ഒപിഎം ഷമീം നരിക്കുനി, മുഹമ്മദ് സലീം, മഞ്ജു മേലാറ്റൂർ എന്നിവരെ കോൺസൽ ജനറൽ നിയമിച്ചു. സൗദി അറേബ്യയിൽ ജിദ്ദ കോൺസുലേറ്റിന്റെ അധികാര പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ പ്രധിനിധികളായാണ് മൂവരും ചുമതല ഏറ്റെടുത്തത് .

ഏകദേശം അമ്പതിനായിരത്തിലധികം നഴ്സുമാർ സൗദിയിൽ ജോലി നോക്കുന്നുണ്ട്. നഴ്സുമാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് ഇന്ത്യൻ എംബസി, റിയാദ്, ഇന്ത്യൻ കോൺസുലേറ്റ്, ജിദ്ദ, എന്നിവയുമായി സഹകരിച്ച് കാലതാമസം കൂടാതെ പരിഹാരത്തിനായി പരമാവധി ശ്രമിക്കുമെന്ന് മൂവരും പ്രതികരിച്ചു.

മക്കയിലെ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ കാർഡിയാക് സർജറി, കാർഡിയാക് സെന്റർ എന്നിവയുടെ കോ-ഓർഡിനേറ്റർ ആയി ജോലി ചെയുന്ന ഒപിഎം ഷമീം നരിക്കുനി യുനൈറ്റഡ് നഴ്സസ് ആസോസിയേഷൻ മക്ക കോ-ഓർഡിനേറ്ററാണ്. മലപ്പുറം തിരൂർ സ്വദേശിയായ മുഹമ്മദ് സലീം മായിൻകാനകത്ത് യുഎൻഎ സൗദി കോഡിനേറ്റർ ആണ്. കിങ് അബ്ദുള്ള മെഡിക്കൽ സിറ്റിയിൽ നഴ്സിംഗ് ക്വാളിറ്റി വിഭാഗത്തിൽ ജോലി ചെയ്യുന്നു. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന മഞ്ജു മേലാറ്റൂർ, ജിദ്ദയിലെ യുഎൻഎ കോ-ഓർഡിനേറ്റർ ആണ്.

Next Story

RELATED STORIES

Share it