Pravasi

സൗദി അറേബ്യയില്‍ മാസങ്ങള്‍ക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകള്‍ അയ്യായിരം കടന്നു

ഇതുവരെ റിപോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 604,672 ആയി. ആകെ രോഗമുക്തി കേസുകള്‍ 558,546 ആണ്.

സൗദി അറേബ്യയില്‍ മാസങ്ങള്‍ക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകള്‍ അയ്യായിരം കടന്നു
X

റിയാദ്: സൗദി അറേബ്യയില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകള്‍ ആറുലക്ഷം കവിഞ്ഞു. മാസങ്ങള്‍ക്ക് ശേഷം പ്രതിദിന കേസുകള്‍ അയ്യായിരം കടക്കുകയും ചെയ്തു. 24 മണിക്കൂറിനിടെ 5,628 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 3,511 പേര്‍ സുഖം പ്രാപിച്ചു. രോഗബാധിതരില്‍ രണ്ടുപേര്‍ മരിച്ചതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രാജ്യത്ത് ആകെ 165,206 കൊവിഡ് പിസിആര്‍ പരിശോധനയാണ് നടത്തിയത്.

ഇതുവരെ റിപോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 604,672 ആയി. ആകെ രോഗമുക്തി കേസുകള്‍ 558,546 ആണ്. ആകെ മരണസംഖ്യ 8,903 ആയി. ചികിൽസയില്‍ കഴിയുന്നവരുടെ എണ്ണം 37,223 ആയി ഉയര്‍ന്നു. ഇതില്‍ 287 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്.

രാജ്യത്താകെ ഇതുവരെ 53,599,636 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 25,180,465 എണ്ണം ആദ്യ ഡോസ് ആണ്. 23,434,893 എണ്ണം സെക്കന്‍ഡ് ഡോസും. 4,984,278 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യതലസ്ഥാനത്ത് പുതിയ രോഗബാധിതരുടെ എണ്ണം ആയിരത്തിന് അടുത്തെത്തി.

റിയാദിലും ജിദ്ദയിലുമാണ് പ്രാദേശികതലത്തില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍. 1,608 പേര്‍ക്ക് റിയാദിലും 994 പേര്‍ക്ക് ജിദ്ദയിലും പുതുതായി രോഗം സ്ഥിരീകരിച്ചു. മക്ക 395, ദമ്മാം 175, ഹുഫൂഫ് 173, മദീന 161, റാബിഗ് 122 എന്നിങ്ങനെയാണ് മറ്റ് ഭാഗങ്ങളില്‍ റിപോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍.

Next Story

RELATED STORIES

Share it