Athletics

ഇന്ത്യന്‍ മദ്ധ്യദൂര ഓട്ടക്കാരി എം ആര്‍ പൂവമ്മയ്ക്ക് വിലക്ക്

കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള യോഗ്യതാ മല്‍സരത്തിലും താരത്തിന് പങ്കെടുക്കാന്‍ കഴിയില്ല.

ഇന്ത്യന്‍ മദ്ധ്യദൂര ഓട്ടക്കാരി എം ആര്‍ പൂവമ്മയ്ക്ക് വിലക്ക്
X




മുംബൈ: ഇന്ത്യന്‍ മദ്ധ്യദൂര ഓട്ടക്കാരി എം ആര്‍ പൂവമ്മയ്ക്ക് നാഷണ്‍ ഡോപ്പിങ് ഏജന്‍സിയുടെ വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തിന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി മൂന്ന് മാസത്തെ വിലക്കേര്‍പ്പെടുത്തിയത്.32 കാരിയായി കര്‍ണ്ണാടക താരം 400മീറ്ററിലെ ഇന്ത്യന്‍ ഓട്ടക്കാരിയാണ്. 2021ല്‍ പട്യാലയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്റ് പ്രിക്‌സില്‍ താരത്തിന്റെ സാംപിളില്‍ നിരോധിച്ച ഉത്തേജക മരുന്നിന്റെ അംശം കണ്ടെത്തിയിരുന്നു. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും ഏഷ്യന്‍ ഗെയിംസിലും താരം മെഡല്‍ നേടിയിട്ടുണ്ട്. ഇതോടെ ജൂലായില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള യോഗ്യതാ മല്‍സരത്തിലും താരത്തിന് പങ്കെടുക്കാന്‍ കഴിയില്ല.




Next Story

RELATED STORIES

Share it