Sub Lead

സംഭല്‍ സന്ദര്‍ശനം; രാഹുലിനെയും പ്രിയങ്കയേയും തടയാന്‍ ഉത്തരവിട്ട് ജില്ലാ മജിസ്‌ട്രേറ്റ്

ബുധനാഴ്ച സംഭലില്‍ എത്തുമെന്നാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നേരത്തെ അറിയിച്ചിരുന്നത്.

സംഭല്‍ സന്ദര്‍ശനം; രാഹുലിനെയും പ്രിയങ്കയേയും തടയാന്‍ ഉത്തരവിട്ട് ജില്ലാ മജിസ്‌ട്രേറ്റ്
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജാമിഅ് മസ്ജിദും പരിസരവും സന്ദര്‍ശിക്കുന്നതില്‍ നിന്ന് രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും തടയണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ഡല്‍ഹിയുമായി ഉത്തര്‍പ്രദേശ് അതിര്‍ത്തി പങ്കവക്കുന്ന ഗൗതം ബുദ്ധം നഗര്‍, അമ്രോഹ, ബുലന്ദ്ശഹര്‍ തുടങ്ങിയ പ്രദേശങ്ങളിലെ പോലിസിനോടാണ് രാഹുലിനെയും പ്രിയങ്കയെയും തടയാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബുധനാഴ്ച സംഭലില്‍ എത്തുമെന്നാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നേരത്തെ അറിയിച്ചിരുന്നത്.

'' 2024 നവംബര്‍ 24ന് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി വരുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഡിസംബര്‍ പത്ത് വരെ പ്രദേശത്തേക്ക് ആരെയും കടത്തരുതെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണ്. അധികൃതരുടെ അനുമതിയില്ലാതെ ആരെയും പ്രദേശത്തേക്ക് കടത്തില്ല. അതിനാല്‍, സംഭലില്‍ രാഹുലും സംഘവും എത്തുന്നില്ലെന്ന് ഉറപ്പാക്കണം.''- ജില്ലാ മജിസ്‌ട്രേറ്റ് പോലിസിന് നല്‍കിയ ഉത്തരവ് പറയുന്നു.

പ്രദേശത്ത് ശാന്തിയും സൗഹാര്‍ദ്ദവും നിലനിര്‍ത്താനാണ് രാഹുല്‍ഗാന്ധിയും മറ്റു കോണ്‍ഗ്രസ് എംപിമാരും എത്തുന്നതെന്ന് ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെ പറഞ്ഞു. ഇരുവരുടെയും സന്ദര്‍ശനം പ്രദേശവാസികളുടെ മാനസികമായ മുറിവുണക്കാന്‍ സഹായിക്കുമെന്ന് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദ് പറഞ്ഞു.

Next Story

RELATED STORIES

Share it