Sub Lead

ആയമാര്‍ കുഞ്ഞുങ്ങളുടെ സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുന്നത് പതിവ്; ശിശുക്ഷേമ സമിതിയിലെ മുന്‍ ആയയുടെ വെളിപ്പെടുത്തല്‍

ആയമാര്‍ കുഞ്ഞുങ്ങളുടെ സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുന്നത് പതിവ്; ശിശുക്ഷേമ സമിതിയിലെ മുന്‍ ആയയുടെ വെളിപ്പെടുത്തല്‍
X

തിരുവനന്തപുരം: തൈക്കാട് ശിശുക്ഷേമ സമിതി കേന്ദ്രത്തിലെ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തെത്തുടര്‍ന്ന് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മുന്‍ ആയ. ഉറക്കത്തില്‍ മൂത്രമൊഴിക്കുന്ന കുട്ടികളെ ശിശുക്ഷേമ സമിതിയിലെ ആയമാര്‍ സ്ഥിരമായി ഉപദ്രവിക്കുമെന്നു കുട്ടികളുടെ ജനനേന്ദ്രിയത്തില്‍ ഉപദ്രവിക്കുന്നത് പതിവാണെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുന്‍ ആയ വെളിപ്പെടുത്തിയതായി ഒരു പ്രമുഖ മലയാളം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. പരാതി പറയുന്ന ആയമാര്‍ ഒറ്റപ്പെടുമെന്നും ബന്ധപ്പെട്ടവരോട് പ്രശ്‌നം പറഞ്ഞിട്ടും തിരിഞ്ഞു നോക്കിയില്ലെന്നും മുന്‍ ആയ വെളിപ്പെടുത്തി.

തൈക്കാട് ശിശുക്ഷേമ സമിതി കേന്ദ്രത്തിലെ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ ശിശു ക്ഷേമസമിതി കേന്ദ്രത്തിലെ മൂന്ന് ആയമാരെ മ്യൂസിയം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് ആയമാര്‍ കുഞ്ഞിനെ ഉപദ്രവിച്ചത്.അറസ്റ്റിലായ അജിത, സിന്ധു, മഹേശ്വരി എന്നീ ആയമാര്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്.ഇപ്പോള്‍ കേസില്‍ പ്രതികളായ ആയമാര്‍ മുന്‍പും കുറ്റം ചെയ്തവരാണെന്നും ഇവരെ താല്‍ക്കാലികമായി മാറ്റിയാലും പുനര്‍നിയമനം നടക്കുമെന്നും മുന്‍ ആയ വെളിപ്പെടുത്തി.

കുട്ടികളോട് ക്രൂരമായാണ് അറസ്റ്റിലായ ആയമാര്‍ പെരുമാറിയിരുന്നത്. കിടക്കയില്‍ പതിവായി മൂത്രമൊഴിക്കുന്ന കുട്ടിയെ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് പ്രധാന പ്രതിയായ അജിത കഴിഞ്ഞമാസം 24ന് ഒരു വിവാഹ വേദിയില്‍ വച്ച്് ഒപ്പം ഉണ്ടായിരുന്ന സിന്ധു, മഹേശ്വരി എന്നിവരോട് പറഞ്ഞിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ചറിഞ്ഞിട്ടും ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ ഇവര്‍ തയാറായില്ല. ഒരാഴ്ചയോളം വിവരം ഇവര്‍ മറച്ചുവെച്ചു. ഇതിനിടെ കുട്ടിയെ കുളിപ്പിച്ചതും മറ്റും പ്രതികള്‍ ആയതുകൊണ്ട് വിവരം പുറത്ത് വരാന്‍ വൈകി. ഡ്യൂട്ടി മാറി പുതിയ ആയവന്ന് കുട്ടിയ കുളിച്ചപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതും സ്വകാര്യ ഭാഗത്തെ മുറിവുകളടക്കം അധികൃതരോട് പറഞ്ഞതും. ക്രൂരമായി മുറിവേല്‍പ്പിച്ചിട്ടുണ്ടെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടറും സ്ഥിരീകരിച്ചതോടെ ശിശു ക്ഷേമസമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപിയുടെ പരാതിയില്‍ കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 70 പേരുടെ മൊഴി പോലിസ് രേഖപ്പെടുത്തി. രണ്ടുദിവസത്തെ അന്വേഷണത്തിനൊടുവില്‍ മൂന്നു പ്രതികളും കുറ്റം സമ്മതിക്കുകയായിരുന്നു.


Next Story

RELATED STORIES

Share it