Athletics

ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പ്; ഇന്ത്യന്‍ താരം എല്‍ദോസ് പോള്‍ ഫൈനലില്‍

ഇക്കഴിഞ്ഞ ഏപ്രിലില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ സ്വര്‍ണ്ണം നേടിയിരുന്നു.(16.99).

ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പ്; ഇന്ത്യന്‍ താരം എല്‍ദോസ് പോള്‍ ഫൈനലില്‍
X

ഒറിഗണ്‍: ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം ട്രിപ്പിള്‍ ജംപില്‍ ഇന്ത്യന്‍ താരം എല്‍ദോസ് പോള്‍ ഫൈനലില്‍ പ്രവേശിച്ചു. ട്രിപ്പിള്‍ ജംപില്‍ ലോക ചാംപ്യന്‍ഷിപ്പില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ്. സമയം 16.68മീറ്റര്‍. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ ആറാമതായും ഫൈനലില്‍ പ്രവേശിച്ചവരില്‍ 12ാമതായുമാണ് താരം ഫിനിഷ് ചെയ്തത്.


25കാരനായ എല്‍ദോസിനെ കൂടാതെ ഇന്ത്യന്‍ താരങ്ങളായ അബ്ദുള്ളാ അബൂബക്കര്‍, പ്രവീണ്‍ ചിത്രവേല്‍ എന്നിവരും ഈ വിഭാഗത്തില്‍ മല്‍സരിച്ചിരുന്നു. എന്നാല്‍ ഇരുവര്‍ക്കും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. ദേശീയ റെക്കോര്‍ഡ് വിന്നറായ എല്‍ദോസ് ഇക്കഴിഞ്ഞ ഏപ്രിലില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ സ്വര്‍ണ്ണം നേടിയിരുന്നു.(16.99).




Next Story

RELATED STORIES

Share it