Cricket

കേപ് ടൗണ്ണില്‍ ഇന്ത്യ 223ന് പുറത്ത്; കോഹ്‌ലിക്ക് അര്‍ദ്ധശതകം

ആതിഥേയര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സെടുത്തിട്ടുണ്ട്.

കേപ് ടൗണ്ണില്‍ ഇന്ത്യ 223ന് പുറത്ത്; കോഹ്‌ലിക്ക് അര്‍ദ്ധശതകം
X


കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാനത്തെയും മൂന്നാമത്തെയും ടെസ്റ്റില്‍ ഇന്ത്യക്ക് ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച. ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 223ന് അവസാനിച്ചു. നാല് വിക്കറ്റ് നേടിയ റബാദെ മൂന്ന് വിക്കറ്റ് നേടിയ ജാന്‍സെന്‍ എന്നിവരാണ് ഇന്ത്യയെ പിടിച്ചുകെട്ടിയത്. ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ കോഹ്‌ലി (79) മാത്രമാണ് പിടിച്ച് നിന്നത്. പൂജാര 43 ഉം പന്ത് 27 ഉം റണ്‍സെടുത്തു. ഇന്ന് കളി നിര്‍ത്തുമ്പോള്‍ മറുപടി ബാറ്റിങില്‍ ആതിഥേയര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സെടുത്തിട്ടുണ്ട്.




Next Story

RELATED STORIES

Share it