Cricket

ഐ പി എല്‍; രോഹിത്ത് നയിച്ചു; അഞ്ചാം കിരീടം നേടി മുംബൈ ഇന്ത്യന്‍സ്

ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് മുംബൈ കിരീടം ചൂടിയത്.

ഐ പി എല്‍; രോഹിത്ത് നയിച്ചു; അഞ്ചാം കിരീടം നേടി മുംബൈ ഇന്ത്യന്‍സ്
X



ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അഞ്ചാം കിരീടം നേടി മുംബൈ ഇന്ത്യന്‍സ്. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് മുംബൈ കിരീടം ചൂടിയത്. തുടര്‍ച്ചയായ മുംബൈയുടെ രണ്ടാം ഐപിഎല്‍ കിരീടം കൂടിയാണിത്. രോഹിത്ത് ശര്‍മ്മയും ട്രെന്റ് ബോള്‍ട്ടുമാണ് മുംബൈക്ക് രാജകീയ ജയമൊരുക്കിയത്. 157 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ എട്ട് പന്ത് ശേഷിക്കെ ലക്ഷ്യം കണ്ടു. 51 പന്തില്‍ 68 റണ്‍സ് നേടിയ രോഹിത്ത് ശര്‍മ്മയാണ് മുംബൈ ഇന്നിങ്‌സിന് ചുക്കാന്‍ പിടിച്ചത്. നാല് സിക്‌സറും അഞ്ച് ഫോറും ഉള്‍പ്പെട്ടതാണ് രോഹിത്തിന്റെ ഇന്നിങ്‌സ്. തുടക്കം മുതലേ ആഞ്ഞടിച്ച മുംബൈക്ക് മുന്നില്‍ ജയം വേഗം എത്തിപിടിക്കുക എന്നായിരുന്നു. അതിന് ചേര്‍ന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. 19 പന്തില്‍ 33* റണ്‍സ് നേടിയ ഇഷാന്‍ കിഷനും മുംബൈ ജയത്തിനായി ഒരറ്റത്തത് പട നയിച്ചു. ഡീകോക്ക് 20 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സൂര്യകുമാര്‍ 19 ഉം റണ്‍സെടുത്ത് പുറത്തായി. പൊള്ളാര്‍ഡ് ഒമ്പത് റണ്‍സ് നേടിയപ്പോള്‍ ഹാര്‍ദ്ദിക്ക് പാണ്ഡെ മൂന്ന് റണ്‍സ് നേടി പുറത്തായി. വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോഴും മുംബൈ ബാറ്റ്‌സ്മാന്‍മാര്‍ അതിവേഗം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചരുന്നു. ഡല്‍ഹിക്കായി നോറ്റ്‌ജെ രണ്ടും സ്‌റ്റോണിസ്, റബാദെ എന്നിവര്‍ ഓരോ വിക്കറ്റും നേടി.


ടോസ് നേടിയ ഡല്‍ഹി ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. കൂറ്റന്‍ റണ്‍സ് പ്രതീക്ഷയുമായിറങ്ങിയ ഡല്‍ഹിക്ക് പിഴയ്ക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടാനെ അവര്‍ക്ക് കഴിഞ്ഞുള്ളൂ. ശ്രേയസ് അയ്യരും (65*), ഋഷഭ് പന്തും (56) ഫോമിലേക്കുയര്‍ന്നെങ്കിലും വമ്പന്‍ സ്‌കോര്‍ നേടാമെന്ന ഡല്‍ഹിയുടെ മോഹങ്ങള്‍ക്ക് മുംബൈ ബൗളര്‍മാര്‍ തടസ്സമാവുകയായിരുന്നു. ഏറെ പ്രതീക്ഷയര്‍പ്പിച്ച സ്റ്റോണിസ് റണ്ണൊന്നുമെടുക്കാതെ പുറത്തായി. മറ്റൊരു പ്രതീക്ഷയായ ധവാന്‍ 15 റണ്‍സെടുത്ത് പുറത്തായി.രഹാനെയും (2) പെട്ടെന്ന് പുറത്തായത് ഡല്‍ഹിക്ക് തിരിച്ചടിയായി. അയ്യരുടെ ഇന്നിങ്‌സ് 50 പന്തില്‍ നിന്നും ഋഷഭ് പന്തിന്റെതേ് 38 പന്തില്‍ നിന്നുമാണ്. ഹെറ്റ്‌മെയര്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായി. ട്രെന്റ് ബോള്‍ട്ടും കൗള്‍ട്ടര്‍ നൈലുമാണ് ഡല്‍ഹി ഇന്നിങ്‌സിനെ പിടിച്ചുകെട്ടിയത്. ബോള്‍ട്ട് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കൗള്‍ട്ടര്‍ രണ്ട് വിക്കറ്റ് നേടി.


വിക്കറ്റ് വേട്ടക്കാരുടെ ഇത്തവണത്തെ പര്‍പ്പിള്‍ ക്യാപ്പ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കഗിസോ റബാദ നേടി. താരം 30 വിക്കറ്റ് നേടി. രണ്ടാം സ്ഥാനത്ത് 27 വിക്കറ്റുമായി മുംബൈയുടെ ജസ്പ്രീത് ബുംറയാണ്. കൂടുതല്‍ റണ്‍സ് നേടിയവര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റന്‍ രാഹുല്‍ നേടി.









Next Story

RELATED STORIES

Share it