- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റോയല്‍ ഫോം; അഞ്ച് വിക്കറ്റുമായി ഹസരന്‍ങ്ക; എസ്ആര്‍എച്ചിനെതിരേ ആര്‍സിബിക്ക് കൂറ്റന്‍ ജയം
58 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠി മാത്രമാണ് ഹൈദരാബാദിനായി പൊരുതിയത്.

മുംബൈ: ശ്രീലങ്കന്‍ താരം ഹസരന്‍ങ്ക അഞ്ച് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ ഹൈദരാബാദ് ബാറ്റിങ് നിര ചാരം. 193 റണ്‍സിന്റെ ലക്ഷ്യത്തിനായി പൊരുതിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നാല് പന്ത് ശേഷിക്കെ 125 റണ്‍സിന് പുറത്താവുകയായിരുന്നു.67 റണ്‍സിന്റെ ജയവുമായി ആര്‍സിബി നാലാം സ്ഥാനത്ത് നിലയുറപ്പിച്ചു. നാലോവറില്‍ ഒരു മെയ്ഡനടക്കം 18 റണ്‍സ് വിട്ടുകൊടുത്താണ് ഹസരന്‍ങ്ക അഞ്ച് വിക്കറ്റ് നേടിയത്. ഹാസല്‍വുഡ് രണ്ടും വിക്കറ്റും ആര്‍സിബിയ്ക്കായി നേടി. 37 പന്തില്‍ 58 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠി മാത്രമാണ് ഹൈദരാബാദിനായി പൊരുതിയത്.
ഫഫ് ഡു പ്ലിസ്സിസ്(73), പട്യാദര്‍(48), മാക്‌സ്‌വെല്‍(33), ദിനേശ് കാര്‍ത്തിക്ക് (30) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ് മികവിലാണ് ആര്‍സിബി 192 റണ്‍സെടുത്തത്. വിരാട് കോഹ്‌ലി ഐപിഎല്ലിലെ മൂന്നാം ഗോള്‍ഡന്‍ ഡക്കില്‍ പുറത്തായതൊഴിച്ചാല്‍ തകര്‍പ്പന്‍ ബാറ്റിങാണ് ആര്‍സിബി പുറത്തെടുത്തത്. 50 പന്തിലാണ് ക്യാപ്റ്റന്‍ന്റെ ഇന്നിങ്‌സ്. 38 പന്തിലാണ് പട്യാദര്‍ 48 റണ്‍സ് നേടിയത്. മാക്‌സ്‌വെല്ലിന്റെ ഇന്നിങ്‌സ് 24 പന്തിലാണെങ്കില്‍ ഡി കെ എട്ട് പന്തില്‍ നാല് സിക്‌സറുകളുടെ അകമ്പടിയോടെയാണ് 30 റണ്‍സ് നേടിയത്. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ആര്‍സിബി 192 റണ്‍സ് നേടിയത്. ടോസ് ലഭിച്ച ആര്‍സിബി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
RELATED STORIES
ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയെത്തും; ആറ് ജില്ലകളില്‍ താപനില ഉയരാം
24 April 2025 3:25 AM GMTറഷ്യയുടെ കരാര്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ച ജെയിന് കുര്യനെ...
24 April 2025 2:13 AM GMTപഹല്‍ഗാം ആക്രമണം; ഇന്ന് സര്‍വകക്ഷിയോഗം
24 April 2025 1:56 AM GMTകോടാലി കൊണ്ട് അമ്മയുടെ കൈയ്യും കാലും അടിച്ചൊടിച്ച മകന് അറസ്റ്റില്‍
24 April 2025 1:36 AM GMTരണ്ടുമാസം മുമ്പ് മതിലില്‍ മൂത്രമൊഴിച്ചെന്ന്; ദലിത് യുവാവിനെ...
24 April 2025 1:19 AM GMTപെഹല്‍ഗാം ആക്രമണം: വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം മൂന്നു...
24 April 2025 12:38 AM GMT