Cricket

ഐ പി എല്‍; പഞ്ചാബും രാജസ്ഥാനും പുറത്ത്; കൊല്‍ക്കത്തയ്ക്ക് കാത്തിരിക്കണം

കൊല്‍ക്കത്തയ്ക്ക് ലീഗില്‍ ഇനി നടക്കുന്ന രണ്ട് മല്‍സരങ്ങളുടെ ഫലത്തെ നിര്‍ണ്ണയിച്ചാണ് പ്ലേ ഓഫ് യോഗ്യത.

ഐ പി എല്‍; പഞ്ചാബും രാജസ്ഥാനും പുറത്ത്; കൊല്‍ക്കത്തയ്ക്ക് കാത്തിരിക്കണം
X


ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബും രാജസ്ഥാന്‍ റോയല്‍സും പ്ലേ ഓഫ് കാണാതെ പുറത്ത്. ഇന്ന് നടന്ന മല്‍സരങ്ങളില്‍ പഞ്ചാബിനെ ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാനെ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സുമാണ് തോല്‍പ്പിച്ചത്. തോല്‍വിയോടെ ഇരുടീമും പുറത്താവുകയായിരുന്നു. ചെന്നൈ നേരത്തെ പുറത്തായിരുന്നു. ഇന്ന് ജയിച്ചാല്‍ പഞ്ചാബിന് പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്നു. എന്നാല്‍ ചെന്നൈ ഇന്ന് സൂപ്പര്‍ ഫോമിലായതോടെ പഞ്ചാബിന്റെ അവസരം നഷ്ടപ്പെടുകയായിരുന്നു. രാജസ്ഥാനെ തോല്‍പ്പിച്ച കൊല്‍ക്കത്തയ്ക്ക് ലീഗില്‍ ഇനി നടക്കുന്ന രണ്ട് മല്‍സരങ്ങളുടെ ഫലത്തെ നിര്‍ണ്ണയിച്ചാണ് പ്ലേ ഓഫ് യോഗ്യത.


ഇന്ന് നടന്ന ആദ്യ മല്‍സരത്തില്‍ ചെന്നൈയുടെ വിജയം ഒമ്പത് വിക്കറ്റിനായിരുന്നു. പഞ്ചാബ് ഉയര്‍ത്തിയ 154 റണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ ഏഴ് പന്ത് ശേഷിക്കെ ചെന്നൈ സ്വന്തമാക്കി. ഋതുരാജ് ഗെയ്ക്ക്വവാദാണ് ചെന്നൈ ജയം അനായാസമാക്കിയത്. താരം 62 റണ്‍സെടുത്തു. ഫഫ് ഡു പ്ലിസ്സിസ്സ്(48), റായിഡു (30) എന്നിവര്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചതോടെ അവസാന മല്‍സരം ക്ലാസ്സിക്ക് ഫോമില്‍ ചെന്നൈ ജയിച്ചെടുത്തു. ടോസ് ലഭിച്ച ചെന്നൈ പഞ്ചാബിന് ബാറ്റിങ് നല്‍കുകയായിരുന്നു. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. ദീപക് ഹൂഡ(62)യാണ് പഞ്ചാബ് നിരയിലെ ടോപ് സ്‌കോറര്‍. രാഹുല്‍(29), അഗര്‍വാള്‍ (26) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ചെന്നൈയ്ക്കായി എന്‍ഗിഡി മൂന്ന് വിക്കറ്റ് നേടി.


ഇന്ന് നടന്ന രണ്ടാം മല്‍സരത്തില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് 60 റണ്‍സിനാണ് ജയിച്ചത്. 192 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനെ 131 റണ്‍സിന് കൊല്‍ക്കത്ത പുറത്താക്കുകയായിരുന്നു. 20 ഓവറില്‍ രാജസ്ഥാന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുക്കാനെ കഴിഞ്ഞൂള്ളൂ. രാജസ്ഥാന്‍ നിരയില്‍ ബട്‌ലര്‍ (32), തേവാട്ടിയ (31) എന്നിവരാണ് ടോപ് സ്‌കോറര്‍മാര്‍. ശ്രേയസ് ഗോപാല്‍ 23 റണ്‍സെടുത്തു. സഞ്ജു സാംസണ്‍ ഇന്ന് ഒരു റണ്ണെടുത്ത് പുറത്തായി. പാറ്റ് കമ്മിന്‍സാണ് രാജസ്ഥാന്‍ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. കമ്മിന്‍സ് നാല് വിക്കറ്റ് നേടി. ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. ടോസ് ലഭിച്ച രാജസ്ഥാന്‍ കൊല്‍ക്കത്തയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അവര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കുകയായിരുന്നു. മോര്‍ഗനാണ് കൊല്‍ക്കത്താ നിരയിലെ ടോപ് സ്‌കോറര്‍. 34 പന്തില്‍ നിന്നാണ് മോര്‍ഗന്‍ 69 റണ്‍സെടുത്തത്. ഗില്‍ (36), ത്രിപാഠി (39), റസ്സല്‍ (11 പന്തില്‍ 25-3 സിക്‌സ്) എന്നിവരും മികച്ച പ്രകടനം നടത്തി. റാണ, നരെയ്ന്‍, കാര്‍ത്തിക്ക് എന്നീ താരങ്ങള്‍ പൂജ്യത്തിന് പുറത്തായി. രാജസ്ഥാനായി തേവാട്ടിയ മൂന്നും കാര്‍ത്തിക്ക് ത്യാഗ് രണ്ടും വിക്കറ്റ് നേടി.






Next Story

RELATED STORIES

Share it