Cricket

ഐപിഎല്‍; മുംബൈക്ക് 34 റണ്‍സ് ജയം

208 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ സണ്‍റൈസേഴ്‌സിനെ 174 റണ്‍സിന് മുംബൈ പുറത്താക്കുകയായിരുന്നു.

ഐപിഎല്‍; മുംബൈക്ക് 34 റണ്‍സ് ജയം
X



ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് ജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 34 റണ്‍സിന്റെ ജയമാണ് മുംബൈ നേടിയത്. 208 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ സണ്‍റൈസേഴ്‌സിനെ 174 റണ്‍സിന് മുംബൈ പുറത്താക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് ഇന്നിങ്‌സ് അവസാനിപ്പിച്ചു. വാര്‍ണര്‍ (60) ഹൈദരാബാദിന് വേണ്ടി മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീട് വന്നവര്‍ക്കാര്‍ക്കും ഫോം കണ്ടെത്താനായില്ല. ബെയര്‍സ്‌റ്റോ(25), മനീഷ് പാണ്ഡെ (30), സമദ് (30) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും മുംബൈ ബൗളിങിന് മുന്നില്‍ അവര്‍ തകരുകയായിരുന്നു. ബോള്‍ട്ട്, പാറ്റിന്‍സണ്‍, ബുംറ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.


ടോസ് നേടിയ മുംബൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെ്ടുത്താണ് മുംബൈ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ക്വിന്റണ്‍ ഡീ കോക്ക് (67) ഫോമിലേക്കുയര്‍ന്ന മല്‍സരത്തില്‍ രോഹിത്ത് ആറ് റണ്‍സിന് പുറത്തായി. ഡീ കോക്ക് 39 പന്തില്‍ നിന്ന് 67 റണ്‍സ് നേടി. പിന്നീട് വന്ന സൂര്യകുമാര്‍ യാദവ് (27), ഇഷാന്‍ കിഷന്‍ (31), പൊള്ളാര്‍ഡ്(25), ഹാര്‍ദ്ദിക്ക് പാണ്ഡെ (28), ക്രൂനാല്‍ പാണ്ഡെ (20) എന്നിവര്‍ ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തു. സന്ദീപ് ശര്‍മ്മ, സിദ്ധാര്‍ത്ഥ കൗള്‍ എന്നിവര്‍ ഹൈദരാബാദിനായി രണ്ട് വിക്കറ്റ് വീതം നേടി.









Next Story

RELATED STORIES

Share it