Cricket

സഞ്ജു വീണ്ടും താരം; പഞ്ചാബിനെതിരേ റോയല്‍ ജയവുമായി രാജസ്ഥാന്‍

45 പന്തില്‍ നിന്നാണ് മായങ്ക് സെഞ്ചുറി നേടിയത്. ഐപിഎല്ലിലെ ഏറ്റവും വേഗത്തിലുള്ള രണ്ടാമത്തെ സെഞ്ചുറിയാണ് മായങ്ക് തന്റെ പേരിലാക്കിയത്.

സഞ്ജു വീണ്ടും താരം; പഞ്ചാബിനെതിരേ റോയല്‍ ജയവുമായി രാജസ്ഥാന്‍
X


ഷാര്‍ജ: സഞ്ജു സാംസണ്‍, സ്റ്റീവ് സ്മിത്ത്, രാഹുല്‍ തെവാട്ടിയ എന്നിവര്‍ വെടിക്കെട്ടുമായി ഷാര്‍ജയില്‍ തിളങ്ങിയപ്പോള്‍ ഐപിഎല്ലില്‍ പഞ്ചാബിനെതിരേ രാജസ്ഥാന് നാല് വിക്കറ്റ് ജയം. മായങ്കിന്റെയും (106) രാഹുലിന്റെയും ചിറകിലേറി കൂറ്റന്‍ സ്‌കോര്‍ (223) പടുത്തുയര്‍ത്തിയ കിങ്‌സ് ഇലവന്‍ ജയം കൈവിട്ടത് കൈയ്യെത്തും ദുരത്ത്. കൂറ്റന്‍ ലക്ഷ്യം രാജസ്ഥാന്‍ മറികടന്നത് മൂന്ന് പന്ത് ബാക്കി നില്‍ക്കെയാണ്. ആറ് വിക്കറ്റ് നഷ്ടത്തില്‍ റോയല്‍സ് നേടിയത് 226 റണ്‍സ്. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും മലയാളി താരം സഞ്ജു വെടിക്കെട്ട് പ്രകടനം നടത്തി.42 പന്തില്‍ ഏഴ് സിക്‌സും നാല് ഫോറും നേടിയാണ് സഞ്ജു 85 റണ്‍സെടുത്തത്.


27 പന്തില്‍ നിന്നാണ് സ്മിത്ത് 50 റണ്‍സ് നേടിയത്. തെവാട്ടിയ 31 പന്തില്‍ നിന്ന് 53 റണ്‍സെടുത്തു. 18ാം ഓവറില്‍ തെവാട്ടിയ അഞ്ച് സിക്‌സുകളില്‍ നിന്നായി വാരികൂട്ടിയത് 30 റണ്‍സ്. തൊട്ടടുത്ത ഓവറില്‍ രാജസ്ഥാന്‍ നേടിയത് 19 റണ്‍സ്. ഈ രണ്ടോവറാണ് പഞ്ചാബിന് തിരിച്ചടിയായത്.


ടോസ് നേടിയ രാജസ്ഥാന്‍ പഞ്ചാബിനെ ബാറ്റിങിനയക്കുകയായിരുന്നു. മായങ്ക് അഗര്‍വാളിന്റെ സെഞ്ചുറിയും (106)ക്യാപ്റ്റന്‍ രാഹുലിന്റെ അര്‍ദ്ധസെഞ്ചുറി (69)യുമാണ് പഞ്ചാബിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 50 പന്തില്‍ നിന്ന് 10 ഫോറിന്റെയും ഏഴ് സിക്‌സിന്റെയും അകമ്പടിയോടെയാണ് മായങ്ക് 106 റണ്‍സ് നേടിയത്. 45 പന്തില്‍ നിന്നാണ് മായങ്ക് സെഞ്ചുറി നേടിയത്. ഐപിഎല്ലിലെ ഏറ്റവും വേഗത്തിലുള്ള രണ്ടാമത്തെ സെഞ്ചുറിയാണ് മായങ്ക് തന്റെ പേരിലാക്കിയത്. മുരളി വിജയുടെ 46 പന്തില്‍ സെഞ്ചുറി നേടിയ റെക്കോഡാണ് മായങ്ക് ഇന്ന് തിരുത്തിയത്. 37 പന്തില്‍ സെഞ്ചുറി നേടിയ യൂസഫ് പഠാന്റെ പേരിലാണ് വേഗമേറിയ സെഞ്ചുറി. നിശ്ചിത് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്.






Next Story

RELATED STORIES

Share it