Feature

പാരാലിംപിക്‌സ്; ഇവര്‍ ഇന്ത്യക്ക് ചരിത്രം നേട്ടം സമ്മാനിച്ച സാരഥികള്‍

24ാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്.

പാരാലിംപിക്‌സ്; ഇവര്‍ ഇന്ത്യക്ക് ചരിത്രം നേട്ടം സമ്മാനിച്ച സാരഥികള്‍
X


ടോക്കിയോ: പാരാലിംപിക്‌സില്‍ ചരിത്ര നേട്ടവുമായാണ് ഇന്ത്യന്‍ ടീം ഇത്തവണ മടങ്ങിയത്. 19 മെഡലുകളാണ് ടീം വാരിക്കൂട്ടിയത്. അഞ്ച് സ്വര്‍ണം, എട്ട് വെള്ളി, ആറ് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ നേട്ടം. 17 താരങ്ങളാണ് ശാരീരിക വൈകല്യങ്ങള്‍ മറികടന്ന് ഇന്ത്യയ്ക്കായി 19 മെഡലുകള്‍ വാരിക്കൂട്ടിയത്. ഇതുവരെ പാരാലിംപിക്‌സില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 12 ആയിരുന്നു. ഈ റെക്കോഡാണ് ഒരൊറ്റ ഗെയിംസില്‍ ഇന്ത്യന്‍ താരങ്ങള്‍ തകര്‍ത്തത്. 24ാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ടോക്കിയോയില്‍ മെഡല്‍ നേടിയ താരങ്ങളെ നോക്കാം.


1.ഭവിനാബെന്‍ പട്ടേല്‍-വെള്ളി-വനിതാ വിഭാഗം സിംഗിള്‍സ് ടേബിള്‍ ടെന്നിസ്-ക്ലാസ്സ് 4 കാറ്റഗറി.


2.നിഷാദ് കുമാര്‍-വെള്ളി-പുരുഷ വിഭാഗം ഹൈജംമ്പ് ടി47.


3.അവാനി ലെഖാരാ-സ്വര്‍ണം-വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങ് എസ് എച്ച്1.വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ അവാനി വെങ്കലവും നേടിയിരുന്നു.


4.ദേവേന്ദ്ര ജഹാജഹാരി-വെള്ളി-ജാവലിന്‍ ത്രോ.ഇതേ വിഭാഗത്തില്‍ സുന്ദര്‍ സിങ് ഗുര്‍ജാര്‍ വെങ്കലം നേടി.


5.യോഗേഷ് ഖാത്തുനിയാ-വെള്ളി-പുരുഷ വിഭാഗം.


7.സുമിത്ത് അന്റില്‍-സ്വര്‍ണം-ജാവ്‌ലിന്‍ ത്രോ


8.സിങ്ക് രാജ് അധാന-വെങ്കലം-പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍. പി4 മിക്‌സഡ് 50 മീറ്റര്‍ പിസ്റ്റോള്‍ വിഭാഗത്തില്‍ സിങ്ക് രാജ് വെള്ളിയും നേടി.


9.മാരിയപ്പന്‍ തങ്കവേലു-വെള്ളി, ശരത് കുമാര്‍ വെങ്കലം-പുരുഷ വിഭാഗം ഹൈജംമ്പ്-ടി 42.


10.പ്രവീണ്‍ കുമാര്‍-വെള്ളി-പുരുഷ വിഭാഗം ഹൈജംമ്പ്.


11.ഹര്‍വീന്ദര്‍ സിങ്-വെങ്കലം.പുരുഷ വിഭാഗം അമ്പെയ്ത്ത്.


12.മനീഷ് നര്‍വാള്‍ -സ്വര്‍ണം -പുരുഷ വിഭാഗം മിക്‌സഡ് പിസ്റ്റള്‍.


13.പ്രമോദ് ഭഗത്-സ്വര്‍ണം-പുരുഷ വിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സ്.


14. മനോജ് സര്‍ക്കാര്‍-വെങ്കലം-ബാഡ്മിന്റണ്‍ സിംഗിള്‍സ്.


15. സുഹാസ് എല്‍ യഥിരാജ്-വെള്ളി-ബാഡ്മിന്റണ്‍.


16.കൃഷ്ണ നഗര്‍-സ്വര്‍ണം-ബാഡ്മിന്റണ്‍ സ്വര്‍ണം




Next Story

RELATED STORIES

Share it