Latest News

കഴിഞ്ഞ തവണ കളിക്കാന്‍ വിടാതെ നാട്ടിലേക്ക് തിരിച്ചയച്ചു; ഇന്ന് കിരീട നേട്ടത്തോടെ മടക്കം; ഇത് ജോക്കോയുടെ മധുരപ്രതികാരം

കിരീട നേട്ടത്തോടെ കൈവിട്ട ലോക ഒന്നാം നമ്പര്‍ പട്ടവും സെര്‍ബിയന്‍ താരം തിരിച്ചുപിടിച്ചു.

കഴിഞ്ഞ തവണ കളിക്കാന്‍ വിടാതെ നാട്ടിലേക്ക് തിരിച്ചയച്ചു; ഇന്ന് കിരീട നേട്ടത്തോടെ മടക്കം; ഇത് ജോക്കോയുടെ മധുരപ്രതികാരം
X


മെല്‍ബണ്‍: ഇത് നൊവാക്ക് ജോക്കോവിച്ചിന്റെ മധുരപ്രതീകാരമായ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീട നേട്ടം. കൊവിഡ് വാക്‌സിനെടുക്കാത്തതിന്റെ പേരില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാന്‍ സമ്മതിക്കാതെ തടഞ്ഞ താരമാണ് മുന്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക്ക് ജോക്കോവിച്ച്. കരുതല്‍ തടങ്കിലിട്ട താരത്തെ പിന്നീട് നാട്ടിലേക്ക് അയക്കുകയായിരുന്നു. ഇത് 2022ലെ കഥ. 2023ല്‍ മെല്‍ബണിലെത്തിയ ജോക്കോ മടങ്ങുന്ന പുരുഷ സിംഗിള്‍സ് കിരീടവുമായാണ്. ഫൈനലില്‍ ഗ്രീക്കിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ വീഴ്ത്തിയാണ് താരത്തിന്റെ നേട്ടം. സ്‌കോര്‍ 3-6, 6-7, 6-7.


ജോക്കോയുടെ കരിയറിലെ 10ാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണ്. കരിയറിലെ 22ാം ഗ്രാന്‍സ്ലാം. കൂടുതല്‍ ഗ്രാന്‍സ്ലാം കിരീടം നേടിയ റാഫേല്‍ നദാലിന്റെ റെക്കോഡിനൊപ്പമാണ് ജോക്കോവിന്റെ സ്ഥാനം. കിരീട നേട്ടത്തോടെ കൈവിട്ട ലോക ഒന്നാം നമ്പര്‍ പട്ടവും സെര്‍ബിയന്‍ താരം തിരിച്ചുപിടിച്ചു.




Next Story

RELATED STORIES

Share it