Football

ചാംപ്യന്‍സ് ലീഗ്; അത്‌ലറ്റിക്കോ മാഡ്രിഡ്-ലിവര്‍പൂള്‍ പോരാട്ടം ഇന്ന്

ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്.

ചാംപ്യന്‍സ് ലീഗ്; അത്‌ലറ്റിക്കോ മാഡ്രിഡ്-ലിവര്‍പൂള്‍ പോരാട്ടം ഇന്ന്
X




മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് മൂന്നാം റൗണ്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. സ്പാനിഷ് ചാംപ്യന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡും ഇംഗ്ലിഷ് വമ്പന്‍മാരായ ലിവര്‍പൂളും ഇന്ന് നേര്‍ക്ക് നേര്‍ വരും. ഗ്രൂപ്പ് ബിയില്‍ രണ്ട് മല്‍സരങ്ങളും ജയിച്ചാണ് ലിവര്‍പൂള്‍ വരുന്നത്. അത്‌ലറ്റിക്കോയാവട്ടെ ഒരു ജയവും ഒരു സമനിലയുമായാണ് വരുന്നത്.രാത്രി 12.30നാണ് മല്‍സരം. ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. സലാഹാണ് വെല്ലുവിളിയെന്ന് കോച്ച് സിമിയോണി ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. ചെമ്പടയുടെ താരങ്ങളും നല്ല ഫോമിലിരിക്കെ തീപ്പൊരി മല്‍സരമാവും നടക്കുക. ഇതേ ഗ്രൂപ്പില്‍ നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ എഫ് സി പോര്‍ട്ടോ എസി മിലാനെ നേരിടും. പോര്‍ട്ടോയ്ക്ക് ഒരു സമനില മാത്രമാണുള്ളത്. മിലാന്‍ ഇതുവരെ വിജയവഴിയില്‍ എത്തിയിട്ടില്ല.




Next Story

RELATED STORIES

Share it