Football

ഐഎസ്എല്‍; അടിച്ചത് 18 പെനാല്‍റ്റികള്‍; ഒടുക്കം മുംബൈ വീണു; ബെംഗളൂരു ഫൈനലില്‍

ബെംഗളൂരുവിന്റെ അവസാന കിക്കെടുത്ത് ലക്ഷ്യം കണ്ടത് സന്ദേശ് ജിങ്കനായിരുന്നു.

ഐഎസ്എല്‍; അടിച്ചത് 18 പെനാല്‍റ്റികള്‍; ഒടുക്കം മുംബൈ വീണു; ബെംഗളൂരു ഫൈനലില്‍
X


ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശം നിറഞ്ഞ സെമി രണ്ടാം പാദ മല്‍സരത്തില്‍ ഷീല്‍ഡ് ജേതാക്കളായ മുംബൈ സിറ്റി എഫ്‌സിയെ പരാജയപ്പെടുത്തി ബെംഗളൂരു ഫൈനലില്‍ പ്രവേശിച്ചു. ഷൂട്ടൗട്ടില്‍ 9-8നായിരുന്നു ബെംഗളൂരുവിന്റെ ജയം. ഇന്ന് നടന്ന രണ്ടാം പാദ സെമിയില്‍ 2-1ന് മുംബൈയ്ക്കായിരുന്നു ജയം. എന്നാല്‍ ആദ്യ പാദത്തില്‍ ബെംഗളുരൂ ഒരു ഗോളിന് ജയിച്ചതിനാല്‍ മല്‍സരം സമനിലയിലെത്തി. തുടര്‍ന്ന് എക്‌സ്ട്രാ ടൈമില്‍ ഇരുടീമിനും സ്‌കോര്‍ ചെയ്യാനായില്ല. ഒടുവില്‍ ഷൂട്ടൗട്ടില്‍ 9-8ന് ബെംഗളൂരു ജയം വെട്ടിപ്പിടിക്കുകയായിരുന്നു. 22ാം മിനിറ്റില്‍ ജാവി ഹെര്‍ണാണ്ടസ് ബെംഗളൂരുവിന് ഇന്ന് ലീഡ് നല്‍കി.30ാം മിനിറ്റില്‍ മുംബൈയുടെ ബിപിന്‍ സിങ് സമനില പിടിച്ചു. 66ാം മിനിറ്റില്‍ മെഹ്താബ് സിങാണ് മല്‍സരത്തില്‍ മുംബൈയ്ക്ക് ലീഡ് നല്‍കിയത്.




സ്റ്റുവര്‍ട്ട്, പെരേര ഡയസ്സ്, ചാങ്‌തെ, ജാഹു, രാഹുല്‍ ബെകെ, വിക്രം, വിനീത് റായ് എന്നിവരാണ് എന്നിവരാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മുംബൈയ്ക്കായി സ്‌കോര്‍ ചെയ്തവര്‍.മുംബൈയുടെ ഒമ്പതാം കിക്കെടുത്ത മെഹതാബിനാണ് പിഴച്ചത്. താരത്തിന്റെ കിക്ക് ഗുര്‍പ്രീത് തടയുകയായിരുന്നു.

ഹാവി, റോയ് കൃഷ്ണ, അലന്‍ കോസ്റ്റ്, സുനില്‍ ഛേത്രി , പാബ്ലോ പെരസ്, പ്രബീര്‍ ദാസ്, രോഹിത്ത് കുമാര്‍, സുരേഷ് എന്നിവരാണ് ബെംഗളൂരുവിനായി സ്‌കോര്‍ ചെയ്തത്. ബെംഗളൂരുവിന്റെ അവസാന കിക്കെടുത്ത് ലക്ഷ്യം കണ്ടത് സന്ദേശ് ജിങ്കനായിരുന്നു.









Next Story

RELATED STORIES

Share it