Football

ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂളിനും സിറ്റിക്കും ബയേണിനും വന്‍ ജയം

സൂപ്പര്‍ താരം ഡീഗോ ജോറ്റ ലിവര്‍പൂളിനായി ഹാട്രിക്ക് നേടി.

ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂളിനും സിറ്റിക്കും ബയേണിനും വന്‍ ജയം
X


ഇത്തിഹാദ്: ചാംപ്യന്‍സ് ലീഗില്‍ ഇറ്റാലിയന്‍ പ്രമുഖരായ അറ്റ്‌ലാന്റയെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ച് ലിവര്‍പൂള്‍. ഗ്രൂപ്പ് ഡിയില്‍ നടന്ന മല്‍സരത്തില്‍ സൂപ്പര്‍ താരം ഡീഗോ ജോറ്റ ലിവര്‍പൂളിനായി ഹാട്രിക്ക് നേടി.ജോറ്റയുടെ ലിവര്‍പൂളിനായുള്ള ആദ്യ ഹാട്രിക്കാണ്.16, 33, 54 മിനിറ്റുകളിലായാണ് ജോറ്റയുടെ ഗോളുകള്‍. സലാഹ്(47), മാനെ (49) എന്നിവരും ചെമ്പടയ്ക്കായി വലകുലിക്കി.


ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ ബയേണ്‍ മ്യൂണിക്ക് എഫ് സി സാല്‍സ്ബര്‍ഗിനെ 6-2ന് തോല്‍പ്പിച്ചു. ലെവന്‍ഡോസ്‌കി ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ ബോറ്റങ്, സാനെ, ഹെര്‍നാണ്ടസ് എന്നിവരും ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തു. ഒരു ഗോള്‍ സെല്‍ഫ് ഗോളായിരുന്നു. ഗ്രൂപ്പ് എയില്‍ ബയേണ്‍ ആണ് ഒന്നാമത്. ഗ്രൂപ്പ് സിയില്‍ ഒളിമ്പ്യാക്കോസിനെതിരേ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയമാണ് മാഞ്ചസ്റ്റര്‍ സിറ്റി നേടിയത്. ടോറസ്, ഗബ്രിയേല്‍ ജീസസ്, കാന്‍സലോ എന്നിവരാണ് സിറ്റിക്കായി സ്‌കോര്‍ ചെയ്തത്.






Next Story

RELATED STORIES

Share it