Football

ഫ്രഞ്ച് ലീഗിന് എതിരെ ക്രിസ്റ്റ്യാനോ; മെസിയുടെ ലോകകപ്പ് ഫോട്ടോ നല്‍കി ലീഗ് വണ്ണിന്റെ മറുപടി

ഫ്രഞ്ച് ലീഗിന് എതിരെ ക്രിസ്റ്റ്യാനോ; മെസിയുടെ ലോകകപ്പ് ഫോട്ടോ നല്‍കി ലീഗ് വണ്ണിന്റെ മറുപടി
X

പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണിന് എതിരായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പരിഹാസത്തിന് മറുപടിയുമായി ലീഗ് വണ്‍ അധികൃതര്‍. ഫ്രഞ്ച് ലീഗിനേക്കാള്‍ മികച്ചത് സൗദി പ്രോ ലീഗ് ആണെന്നാണ് ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നത്. ഇതിനാണ് ഇപ്പോള്‍ മെസിയെ ചൂണ്ടി ലീഗ് വണ്‍ ക്രിസ്റ്റ്യാനോയ്ക്ക് മറുപടി നല്‍കുന്നത്.

തീര്‍ച്ചയായും ലീഗ് വണ്ണിനേക്കാള്‍ മികച്ചതാണ് സൗദി പ്രോ ലീഗ്. ഞാന്‍ ഇവിടെ കളിക്കുന്നത് കൊണ്ടല്ല അത് പറയുന്നത്. ആളുകള്‍ എന്ത് പറയുന്നു എന്നത് എനിക്ക് വിഷയമല്ല. ആളുകള്‍ക്ക് ഇവിടെ വന്നാല്‍ പെട്ടെന്ന് തന്നെ മനസിലാവും. 38, 39, 40 ഡിഗ്രിയിലാണ് ഓടുന്നത്. ഇവിടെ വരൂ, ഞാന്‍ പറയുന്നത് വിശ്വാസമാകുന്നില്ലെങ്കില്‍ ഇവിടെ വന്ന് കാണു. ഫ്രാന്‍സില്‍ അവര്‍ക്ക് പിഎസ്ജി മാത്രമാണ് ഉള്ളത്. ബാക്കി ടീമൊന്നും വിഷയമല്ല. പിഎസ്ജിയെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല. കാരണം അവരുടെ കൈകളിലാണ് കൂടുതല്‍ പണവും മികച്ച കളിക്കാരും ഉള്ളത്, ഇങ്ങനെ ആയിരുന്നു ക്രിസ്റ്റ്യാനോയുടെ വാക്കുകള്‍.

ഇതിന് മറുപടിയായി ലോക കിരീടം തഴുകി പോകുന്ന മെസിയുടെ ചിത്രമാണ് ലീഗ് വണ്‍ പങ്കുവെച്ചത്. മെസി 38 ഡിഗ്രിയില്‍ കളിക്കുന്നു എന്നാണ് ഈ ഫോട്ടോയ്‌ക്കൊപ്പം ലീഗ് വണ്‍ കുറിച്ചത്. ക്രിസ്റ്റ്യാനോയ്ക്കുള്ള മറുപടിയാണ് ഇതെന്നാണ് ആരാധകരുടെ പ്രതികരണങ്ങള്‍. രണ്ട് സീസണുകളിലാണ് പിഎസ്ജിയില്‍ മെസി കളിച്ചത്. പിന്നാലെ കഴിഞ്ഞ വര്‍ഷത്തെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ഇന്റര്‍ മയാമിയിലേക്ക് മെസി ചേക്കേറി. അര്‍ജന്റീനയെ മൂന്നാം ലോക കിരീടത്തിലേക്ക് മെസി നയിച്ചത് ഖത്തറില്‍ വച്ചായിരുന്നു.





Next Story

RELATED STORIES

Share it