Special

ലോകകപ്പ്; ഇംഗ്ലണ്ട് ഇറാനെതിരേ; ഓറഞ്ച് പടയ്ക്ക് സെനഗല്‍ പരീക്ഷണം

ലോകകപ്പ്; ഇംഗ്ലണ്ട് ഇറാനെതിരേ;  ഓറഞ്ച് പടയ്ക്ക്  സെനഗല്‍ പരീക്ഷണം
X


ഖത്തര്‍ ലോകകപ്പിലെ കിരീട ഫേവറ്റുകളില്‍ മുന്നിലുള്ള ഇംഗ്ലണ്ടും യൂറോപ്പിലെ കരുത്തന്‍മാരായ നെതര്‍ലന്റസും ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങുന്നു. ഗ്രൂപ്പ് ബിയിലെ ആദ്യ മല്‍സരത്തില്‍ ഇംഗ്ലിഷ് പടയുടെ എതിരാളികള്‍ ഏഷ്യന്‍ ശക്തികളായ ഇറാനാണ്. മല്‍സരം 6.30നാണ്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ നമ്പര്‍ വണ്‍താരങ്ങളാല്‍ സമ്പന്നമാണ് ഇംഗ്ലണ്ട്. ലോക റാങ്കിങില്‍ 20ാം സ്ഥാനത്തുള്ള ഇറാന്‍ അഞ്ചാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനോട് പിടിച്ചുനില്‍ക്കുക പ്രയാസമാണ്. വന്‍ താരനിരയുണ്ടെങ്കിലും ലോകകപ്പിന് മുമ്പ് കളിച്ച ആറ് മല്‍സരങ്ങളില്‍ ഒന്നില്‍ പോലും ജയിക്കാന്‍ ഇംഗ്ലണ്ടിനായിട്ടില്ല. ഇറാനാവട്ടെ മികച്ച ടീം ഘടനയുള്ളവരാണ്. മികച്ച ടെക്‌നിക്കല്‍ താരങ്ങളും ടീമിനും സ്വന്തമാണ്. ബയേണ്‍ ലെവര്‍കൂസന്റെ സര്‍ദര്‍ അസമൗണ്‍ ആണ് ഇറാന്റെ ഒന്നാം നമ്പര്‍ താരം.

രാത്രി 9.30ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ സെനഗല്‍ നെതര്‍ലന്റസിനെ നേരിടും. കരുത്തരായ നെതര്‍ലന്റസ് പ്രമുഖ താരം മെംഫിസ് ഡിപ്പേയില്ലാതെ ഇറങ്ങുമ്പോള്‍ ടീമിന്റെ നെടുംതൂണായ സാദിയോ മാനെ ഇല്ലാതെയാണ് സെനഗല്‍ ഇറങ്ങുന്നത്.

1974-1978, 2010 ലോകകപ്പ് ഫൈനലുകളില്‍ കിരീടം കൈവിട്ട ഡച്ച് പട ഇത്തവണ കിരീടം ലക്ഷ്യം വച്ച് തന്നെയാണ് ഇറങ്ങുന്നതെന്ന് കോച്ച് വാന്‍ ഗല്‍ പറയുന്നു. കാന്‍സര്‍ രോഗത്തിന് അടിമപ്പെട്ട 71കാരനായ കോച്ച് ലോകകപ്പോടെ ടീമില്‍ നിന്ന് വിരമിക്കുമ്പോള്‍ പ്രിയ കോച്ചിന് കിരീടം തന്നെ നല്‍കാനാണ് ഓറഞ്ച് പടയുടെ മോഹം.

ലൂക്ക് ഡി ജോങ്, വിന്‍സന്റ് ജാന്‍സീന്‍, ഫ്രാങ്ക് ഡി ജോങ്, സാവി സിമോണ്‍സ്, വിര്‍ജില്‍ വാന്‍ ഡെക്ക്, നഥാന്‍ അക്കെ , മാത്യുസ് ഡി ലിറ്റ് എന്നിവരാണ് നെതര്‍ലന്റസിന്റെ പ്രമുഖ താരങ്ങള്‍.

ഇസ്മായ്‌ലാ സര്‍, ബാബാ ഡിങ് , പിഎസ്ജിയുടെ ഇദ്രിസ ഗുയേ, ക്രിസ്റ്റല്‍ പാലസിന്റെ ചെയ്ഖോ കൗയറ്റേ ചെല്‍സിയുടെ ന്നാം നമ്പര്‍ ാേഗള്‍ കീപ്പര്‍ എഡ്വാര്‍ഡോ മെന്‍ഡി , കലീദു കൗലിബലിയും റയല്‍ ബെറ്റിസിന്റെ യൂസഫ് സബാലി എന്നിവരാണ് സെനഗലിന്റെ പ്രഗല്‍ഭ താരങ്ങള്‍.

ഇന്ന് അര്‍ദ്ധരാത്രി 12.30ന് നടക്കുന്ന മൂന്നാം മല്‍സരത്തില്‍ അമേരിക്ക വെയ്ല്‍സിനെ നേരിടും. ഗ്രൂപ്പ് ബിയിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. 64 വര്‍ഷത്തിന് ശേഷം ആദ്യമായാണ് വെയ്ല്‍സ് ലോകകപ്പിനെത്തുന്നത്. 2014ല്‍ അവസാന 16ല്‍ ഇടം നേടിയ അമേരിക്കയുടെ നിലവിലെ മികച്ച താരങ്ങളുണ്ട്. അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗുകളില്‍ കളിക്കുന്ന താരങ്ങളാല്‍ സമ്പന്നമാണ് ടീം. ചെല്‍സിയുടെ മിന്നും താരം ക്രിസ്റ്റ്യാന്‍ പുലിസിക്കാണ് അമേരിക്കയുടെ ഒന്നാം നമ്പര്‍ താരം. വെയ്ല്‍സ് ടീമിലെ മിക്ക താരങ്ങളും യൂറോപ്പിലെ പ്രധാന ലീഗുകളില്‍ കളിക്കുന്നവരാണ്. റയല്‍ മാഡ്രിഡിന്റെ മികച്ച താരങ്ങളിലൊരാളായിരുന്ന ഗെരത് ബെയ്ലാണ് വെയ്ല്‍സിന്റെ നെടുംതൂണ്.






Next Story

RELATED STORIES

Share it