Football

കുട്ടീഞ്ഞോയ്ക്ക് അഞ്ച് ആഴ്ചത്തെ വിശ്രമം; ബാഴ്‌സയ്ക്കായി കളിക്കില്ല

ജൂണില്‍ ആരംഭിക്കുന്ന കോപ്പാ അമേരിക്കയില്‍ താരം കളിച്ചേക്കും.

കുട്ടീഞ്ഞോയ്ക്ക് അഞ്ച് ആഴ്ചത്തെ വിശ്രമം; ബാഴ്‌സയ്ക്കായി കളിക്കില്ല
X



സാവോപോളോ: ബ്രസീല്‍ മധ്യനിര താരം ഫില്ലിപ്പെ കുട്ടീഞ്ഞോ സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ ബാഴ്‌സയ്ക്കായി കളിക്കില്ല. താരത്തിന്റെ കാല്‍ മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു. കുട്ടീഞ്ഞോയ്ക്ക് അഞ്ചാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതോടെ താരത്തിന്റെ ഈ സീസണിലെ ബാഴ്‌സലോണയുടെ മല്‍സരങ്ങള്‍ അവസാനിച്ചു. ജൂണില്‍ ആരംഭിക്കുന്ന കോപ്പാ അമേരിക്കയില്‍ താരം കളിച്ചേക്കും. ഡിസംബറില്‍ ഐബറിനെതിരായ മല്‍സരത്തിലാണ് 28കാരനായ കുട്ടീഞ്ഞോയ്ക്ക് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് കുട്ടീഞ്ഞോ ബ്രസീലില്‍ ആണ് ചികില്‍സ നടത്തിയത്. കുട്ടീഞ്ഞോ കഴിഞ്ഞ സീസണില്‍ ലോണില്‍ ബയേണ്‍ മ്യൂണിക്കിനായി കളിച്ചിരുന്നു.






Next Story

RELATED STORIES

Share it